കുറ്റക്കാരെ അറസ്റ്റു ചെയ്യണം: എം.എസ്.എഫ്
കല്‍പ്പറ്റ: മേപ്പാടി പോളിടെക്നിക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ അക്രമത്തിലെ കുറ്റക്കാര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കോസെടുക്കണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു.
പ്രതികള്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാന്‍ പൊലിസ് തയ്യാറായിട്ടില്ല. പകരം അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ ജഷീര്‍ പള്ളിവയല്‍ ഉള്‍പെടെയുള്ള പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാനാണ് പൊലിസ് തിടുക്കം കാണിച്ചത്. കുറ്റക്കാര്ക്കെതിേെര കൊലപാതകശ്രമത്തിന് കേസെടുത്ത് ഉടന്‍ അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോപവുമായി മുന്നോട്ട് പോകുമെന്നും എം.എസ്.എഫ് മുന്നറിയിപ്പു നല്കി.
യോഗം എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി റിയാസ് കല്ലുവയല്‍, എം.പി ഹഫീസലി , അര്‍ഷാദ് പനമരം, ശിഹാബ് കാര്യകത്ത്, അസറുദീന്‍ കല്ലായി, സുഹൈല്‍ തലക്കല്‍, മുനീര്‍ മടക്കിമല, ശാബാസ് അമ്പലവയല്‍, മുനവ്വര്‍ അലി സാദത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."