HOME
DETAILS

നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ജില്ലകളില്‍ അവസരം; 32 ഒഴിവുകളിലേക്ക് അപേക്ഷ ഫെബ്രുവരി 10 വരെ

  
Web Desk
February 06, 2026 | 12:07 PM

nhm recruitment 2026 for 35 posts including pharmacist mid-level service provider and therapist the last date to apply is february 10

നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ വിവിധ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ജില്ല ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി ആരോഗ്യ കേരളം 2026 റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഫാര്‍മസിസ്റ്റ, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, തെറാപ്പിസ്റ്റ് എന്നിങ്ങനെ 35 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദ വിവരങ്ങള്‍ അറിയുക. അവസാന തീയതി ഫെബ്രുവരി 10.

തസ്തികയും ഒഴിവുകളും

നാഷണല്‍ ആയുഷ് മിഷന്‍, കാസര്‍ഗോഡ് ജില്ല കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴില്‍ റിക്രൂട്ട്‌മെന്റ്. ഫാര്‍മസിസ്റ്റ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം. 

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങളാണ് നടക്കുന്നത്. ആകെ ഒഴിവുകള്‍ 35.

ഫാര്‍മസിസ്റ്റ്  1 ഒഴിവ്
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍  32 ഒഴിവ്
ആയുര്‍വേദ തെറാപ്പിസ്റ്റ്  2 ഒഴിവ്

പ്രായപരിധി

40 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

ഫാര്‍മസിസ്റ്റ്

ബിഫാം/ ഡിഫാം പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം. 

ആയുര്‍വേദ തെറാപ്പിസ്റ്റ്

കേരള സര്‍ക്കാര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയിച്ചിരിക്കണം.

മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍

ബിഎസ് സി നഴ്‌സിങ്. കൂടെ കേരള നഴ്‌സ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. 

അല്ലെങ്കില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സോടെ ജിഎന്‍എം, കേരള നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. 

ശമ്പളം

ഫാര്‍മസിസ്റ്റ്

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 17,000 രൂപ ശമ്പളമായി ലഭിക്കും. 

ആയൂര്‍വേദ തെറാപ്പിസ്റ്റ്

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപ ശമ്പളമായി ലഭിക്കും. 

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍

എല്‍എംഎസ് പരീശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രതിമാസം 20,500 രൂപ ശമ്പളവും, 1000 രൂപ യാത്രാബത്തയും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ഫാര്‍മസിസ്റ്റ് റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക. 

ശേഷം ലഭ്യമായ ലിങ്ക് മുഖേന ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കുക. ഉദ്യോഗാര്‍ഥികളെ വ്യക്തിഗത അഭിമുഖത്തിന്റെയും, ഡോക്യുമെന്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. 

വെബ്‌സൈറ്റ്: www.arogyakeralam.gov.in  

Arogyakerala, has announced NHM recruitment 2026 for 35 posts such as Pharmacist, Mid-Level Service Provider, and Therapist. Applications must be submitted through the official website by February 10.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  7 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  7 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  7 days ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  7 days ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  7 days ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  7 days ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  7 days ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  7 days ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  7 days ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  7 days ago