കെഎസ്എഫ്ഇയില്‍ പ്രൊമോട്ടര്‍; പത്താം ക്ലാസാണ് യോഗ്യത; ജില്ലകളില്‍ ഒഴിവുകള്‍
കേരള സര്‍ക്കാര്‍ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ)യിൽ ബിസിനസ് പ്രമോട്ടര്‍ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. വിവിധ ജില്ലകളിലായി വന്നിട്ടുള്ള തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ ലിങ്ക് മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഫെബ്രുവരി 15.
തസ്തികയും ഒഴിവുകളും
കെഎസ്എഫ്ഇയില്‍ ബിസിനസ് പ്രമോട്ടര്‍. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ റീജിയണല്‍ ഓഫീസുകളിലാണ് ഒഴിവ് വന്നിട്ടുള്ളത്.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
20നും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
പ്ലസ് ടു പൂര്‍ത്തിയാക്കിയ, ഡ്രൈവിങ് ലൈസന്‍സും, സ്വന്തമായി വാഹനവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. മാര്‍ക്കറ്റിങ്ങില്‍ മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കെഎസ്എഫ്ഇയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരിയര്‍ പേജില്‍ ബിസിനസ് പ്രമോട്ടര്‍ വിജ്ഞാപനം ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 15 ആണ്.
അപേക്ഷ: https://portal.ksfeonline.com/bpapp/
job at kerala state financial enterprises limited (ksfe). new recruitment is being conducted for the post of business promoter across various districts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."