HOME
DETAILS
MAL
നാടന്‍ പച്ചക്കറി ചന്ത തുടങ്ങി
backup
September 11 2016 | 01:09 AM
ആനക്കര: കപ്പൂര്‍ പഞ്ചായത്ത് ഓണം ബക്രീദ് നല്ല നാടന്‍ പച്ചക്കറി ചന്ത തുടങ്ങി. കേരള കാര്‍ഷിക വികസന വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത്, കപ്പൂര്‍ പഞ്ചായത്ത്, കൃഷിഭവന് എന്നിവയുടെ നേതൃത്വത്തിലാണ് കുമരനല്ലൂരില്‍ നല്ല നാടന്‍ പച്ചക്കറി ചന്ത തുടങ്ങിയത്. പഞ്ചായത്തിന് കീഴില്‍ വ്യക്തികളും കുടുംബശ്രീകളും കൃഷി ചെയ്ത നാടന്‍ പച്ചക്കറികളാണ് വില്പ്പനയിലുളളത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമാവറ അധ്യക്ഷയായി. നൂറില്‍ അമീന്, കൃഷി ഓഫിസര്‍ ജാസ്മിന്, സുജിത, ഉഷാകുമാരി, കൃഷി അസിസ്റ്റന്റ് പ്രവീണ്‍, എം. ബാവ, പഞ്ചായത്ത് സെക്രട്ടറി അബൂബക്കര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."