HOME
DETAILS

ഒരു താരവും ക്ലബിന് മുകളിലല്ല; റൊണാൾഡോക്ക് മുന്നറിയിപ്പുമായി അൽ നസർ

  
February 07, 2026 | 3:53 AM

Al Nasr warns Ronaldo No player is above the club

റിയാദ്: സഊദി പ്രൊ ലീഗ് ക്ലബ് അൽ നസ്‌റുമായുള്ള അസ്വാരസ്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുന്നറിയിപ്പുമായി ക്ലബ്. കുറച്ചു ദിവസമായി നടക്കുന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് ക്ലബിന്റെ പ്രസ്ഥാവന. ഒരു കളിക്കാരനും ക്ലബിന് മുകളിലല്ലെന്നും എല്ലാവരും കളിക്കാർ മാത്രമാണ്, ആർക്കും പ്രത്യേക പരഗണന ഇല്ല, അൽ നസ്‌റ് മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയത്ു. നിലവിൽ 2027 വരെ താരത്തിന് ക്ലബ്ബുമായി കരാർ ഉണ്ടെങ്കിലും ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ക്രിസ്റ്റ്യാനോയ്ക്ക് അഭിപ്രായവ്യത്യാസം ഉണ്ടെന്നും ഇതു രൂക്ഷമായതോടെ താരം ക്ലബ് വിടാൻ ആലോചിക്കുന്നതായും സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അൽ നസ്‌റിന്റെ കഴിഞ്ഞ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. പിന്നാലെ ടീമിന്റെ പരിശീലന സെഷനിൽ നിന്നും നാൽപത്തിയൊന്നുകാരൻ താരം വിട്ടുനിന്നു. ഇതോടെയാണ് താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായത്. ലീഗിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്) അൽ നസ്‌റിനോടു പക്ഷപാതം കാട്ടുന്നതായും ടീമിലേക്ക് പുതിയ താരങ്ങളെ കൊണ്ടുവരാൻ അനുവദിക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ പരാതിപ്പെട്ടതായാണ് വിവരം. ഇത് ലീഗ് സംഘാടകരെ ചൊടിപ്പിച്ചു.ക്രിസ്റ്റ്യാനോ വെറുമൊരു താരമാണെന്നും ലീഗിന്റെ നടത്തിപ്പിൽ ഇടപെടേണ്ടതില്ലെന്നും സൗദി പ്രൊ ലീഗ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെയാണ് കാര്യങ്ങൾ വഷളായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണക്കൊള്ള; തൊണ്ടിമുതല്‍ കണ്ടെത്താനാകാത്തത് എസ്.ഐ.ടിക്ക് വെല്ലുവിളിയാകുന്നു

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ചൂട് കൂടും; വരുംദിനങ്ങളില്‍ വരണ്ട കാലാവസ്ഥയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

Weather
  •  2 hours ago
No Image

സി.ജെ റോയിയുടെ മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍

Kerala
  •  3 hours ago
No Image

ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരിതെളിയും; ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യയടക്കമുള്ള വമ്പൻമാർ

Cricket
  •  3 hours ago
No Image

കലയിലൂടെയുള്ള ആക്രമണ പ്രവണത അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം: സമദാനി

Kerala
  •  3 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ല: സുപ്രിംകോടതി

National
  •  3 hours ago
No Image

റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്; കഴിഞ്ഞ 38 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

National
  •  3 hours ago
No Image

ഹൃദയവിശുദ്ധിയിൽ; ആത്മീയതയും സാമൂഹ്യപ്രതിബദ്ധതയും ചർച്ചയാക്കി മൂന്നാംനാൾ, നാളെ സമാപനം

samastha-centenary
  •  3 hours ago
No Image

മദ്ഹബീ പാരമ്പര്യത്തിൽ അടിയുറച്ച് നിൽക്കുക 

Kerala
  •  4 hours ago
No Image

വെനസ്വലൻ എണ്ണ ലഭിച്ചാലും റഷ്യയുടേത് ഇന്ത്യയ്ക്ക് ഒഴിവാക്കാനാവില്ല

International
  •  4 hours ago