HOME
DETAILS

ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ഗവര്‍ണറേറ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

  
February 06, 2026 | 3:15 PM

oman heavy rain warning severe weather alert

 


മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ അല്‍ ബാത്തിന, ബുറൈമി, മുസന്ദം, ദാഹിറ എന്നീ ഗവര്‍ണറേറ്റുകളിലാണ് മഴയുടെ ആഘാതം കൂടുതലായി അനുഭവപ്പെടുക. 

അറേബ്യന്‍ ഗള്‍ഫില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഫെബ്രുവരി 8 മുതല്‍ 11 വരെ ഒമാന്റെ വടക്കന്‍ മേഖലകളില്‍ മഴ നീണ്ടുനില്‍ക്കും. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. 

പൊടിപടലങ്ങള്‍ ഉയരുന്നത് കാരണം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനയാത്രികര്‍ ജാഗ്രത പാലിക്കണം.
ഒമാന്‍ കടലിലും മുസന്ദം തീരങ്ങളിലും തിരമാലകള്‍ 2 മുതല്‍ 3 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിനെ തുടര്‍ന്ന്  മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

മഴയെത്തുടര്‍ന്ന് ഒമാനിലെ ഭൂരിഭാഗം സ്ഥലങ്ങളിലും തണുപ്പ് വര്‍ദ്ധിക്കും. മസ്‌കത്തില്‍ ശരാശരി താപനില 18°C നും 24°C നും ഇടയിലായിരിക്കും. ജബല്‍ അഖ്ദര്‍ ഉള്‍പ്പെടെയുള്ള മലനിരകളില്‍ താപനില 5°C ന് താഴെയാകാന്‍ സാധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. വാദികള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കരുത്. യാത്രക്കാര്‍ കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുകയും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണം.

 

Oman’s Meteorology and Civil Defence authorities have issued a weather warning as heavy rain, strong winds, and potential flash floods are expected across several governorates. Residents and travellers are advised to stay alert and avoid wadis and low-lying areas.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1500 കോടി നികുതി അടക്കണം; മീഷോക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് 

National
  •  10 days ago
No Image

സൂറത്തിൽ കോളേജിലേക്ക് പോയ വിദ്യാർഥിനികളെ ക്ഷേത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം

National
  •  10 days ago
No Image

ലോകോത്തര താരം, ഞങ്ങൾക്ക് അവനെക്കുറിച്ച് ഒരു ആശങ്കയുമില്ല: സൂര്യകുമാർ യാദവ്

Cricket
  •  10 days ago
No Image

കേരളത്തില്‍ സിജെപി കൂട്ടുകെട്ട്; മോദി രാജ്യത്തെ വിറ്റു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Kerala
  •  10 days ago
No Image

‌‌‌‌പെൻഷൻ 3,000 രൂപ, വിദ്യാർഥിനികൾക്ക് ധനസഹായം; ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികളുമായി കോൺഗ്രസ്

Kerala
  •  10 days ago
No Image

ആക്രമണം പുതിയ മേഖലകളിലേക്ക്; ഇറാനെതിരെ കടുത്ത നീക്കവുമായി ഡൊണാൾഡ് ട്രംപ് 

International
  •  10 days ago
No Image

ഇന്ത്യയുടെ ഹൃദയം തകർത്ത് കിരീടം നേടും: കിവീസ് നായകൻ മിച്ചൽ സാന്റ്നർ

Cricket
  •  10 days ago
No Image

ജനമുന്നേറ്റമായി പുതുയുഗ യാത്ര: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  10 days ago
No Image

നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  10 days ago
No Image

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നാളെ

oman
  •  10 days ago