HOME
DETAILS
MAL
മദ്ഹബീ പാരമ്പര്യത്തിൽ അടിയുറച്ച് നിൽക്കുക
February 07, 2026 | 2:21 AM
കുണിയ: കർമശാസ്ത്രപരമായി നാലിൽ ഒരു മദ്ഹബ് പിൻപറ്റുകയും വിശ്വാസപരമായി അശ്അരി-മാതുരീദി സരണികളിൽ ഒന്ന് സ്വീകരിക്കുകയും ചെയ്യുന്നതിലാണ് യഥാർഥ അഹ്‍ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാരമ്പര്യവും സമസ്തയുടെ മൻഹജും നിലനിൽക്കുന്നത്. എന്നാൽ, സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി പ്രാമാണികരായ പൂർവിക പണ്ഡിതന്മാരുടെ കർമശാസ്ത്രപരമായ അഭിപ്രായങ്ങളെ അവഗണിച്ച് സ്വന്തം അഭിപ്രായങ്ങൾക്ക് മുൻഗണന നൽകി സ്വയം ഇജ്തിഹാദികളാകുന്ന പ്രവണത തികച്ചും ഇസ് ലാമിക വിരുദ്ധമാണ്. മഖാസ്വിദുശ്ശരീഅഃ, ഫിഖ്ഹുൽ അഖല്ലിയാത്ത് തുടങ്ങിയ സാങ്കേതിക പദങ്ങളെ ദുരുപയോഗം ചെയ്ത് ചിലർ നടത്തികൊണ്ടിരിക്കുന്ന ഈ പുതിയ ഗവേഷണ രീതി പൂർണമായും തള്ളിക്കളയണമെന്നും പൂർവസൂരികളായ ഇമാമുകൾ വരച്ചുവച്ച മദ്ഹബീ പാതയിൽ പൂർണമായും ഉറച്ചുനിൽക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."