HOME
DETAILS

സംസ്ഥാനത്ത് ചൂട് കൂടും; വരുംദിനങ്ങളില്‍ വരണ്ട കാലാവസ്ഥയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

  
Web Desk
February 07, 2026 | 3:25 AM

dry weather and rising temperatures likely in kerala says imd

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്ത് ചൂട് കൂടുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.  കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ലഭിച്ച മഴക്ക് ശമനമാകും. അടുത്ത നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക ശക്തമായ മഴ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. അതേ സമയം, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. 

അന്തരീക്ഷം വരണ്ടതാകുന്നതോടെ പകല്‍ സമയങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പിലുള്ളത്.  സംസ്ഥാനത്ത് പകല്‍ താപനില സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. വരും ദിവസങ്ങളില്‍ താപനില 34 ഡിഗ്രി മുതല്‍ 37ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ വ്യക്തമാക്കുന്നു. ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ രാത്രികാല താപനിലയും ഉയര്‍ന്നുതന്നെ തുടരുകയാണ്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉച്ചസമയങ്ങളില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കാനും നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

എന്നാല്‍ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും നിലവിലില്ലെന്നും വ്യക്തമാക്കുന്നു. 

imd forecasts dry weather across kerala in the coming days with temperatures likely to rise up to 37 degree celsius, while light rain is possible in thiruvananthapuram and kollam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  3 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  3 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  3 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  3 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  3 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  3 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  3 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  3 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  3 days ago