HOME
DETAILS

വെല്ലുവിളികൾക്കിടയിലും നട്ടെല്ലുയർത്തി നിൽക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു: സെമിനാർ

  
February 07, 2026 | 2:11 AM

Media tries to stand tall despite challenges Seminar

കുണിയ: നവമാധ്യമങ്ങളെയാണ് ഇന്നത്തെ തലമുറ ഏറെ ആശ്രയിക്കുന്നതെങ്കിലും അച്ചടി മാധ്യമങ്ങളാണ് സമൂഹത്തിൽ ഇന്നും സ്വീകാര്യതയെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും വയർ ന്യൂസ് സ്ഥാപക എഡിറ്ററുമായ എം.കെ വേണു പറഞ്ഞു. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന 'ദ ഫ്യൂച്ചർ ഓഫ് ദ ഫോർത്ത് എസ്‌റ്റേറ്റ്' മീഡിയാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി നിയമങ്ങളാണ് രാജ്യത്ത് കുറച്ചുകാലമായി സർക്കാരുകൾ കൊണ്ടുവരുന്നത്.  സർക്കാറുകൾക്കെതിരേ വാർത്തകൾ കൊണ്ടുവന്നാൽ ആ മാധ്യമ സ്ഥാപനത്തെ റെയ്ഡുകളും കരിനിയമങ്ങളും കൊണ്ട് അടച്ചുപൂട്ടാനാണ് ഇന്നുള്ള ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. യാഥാർഥ്യം പറയാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരെയല്ല മറിച്ച് വാഴ്ത്തു പാട്ടുകാരെയാണ് സർക്കാരുകൾക്ക് വേണ്ടത്. കഴിഞ്ഞ കാലങ്ങളായി നടന്നുവരുന്ന തെരഞ്ഞെടുപ്പുകളിൽ ദൃശ്യ - സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സുപ്രഭാതം മാനേജിങ് എഡിറ്റർ ടി.പി ചെറൂപ്പ മോഡറേറ്ററായി. മുൻ ഗോവ ഗർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള, പ്രമോദ് രാമൻ, എം.കെ റെജിമോൻ കുട്ടപ്പൻ, അനീസ് കത്തറമ്മൽ, എം.പി പ്രശാന്ത്, കമാൽ വരദൂർ, പി.വി ജീജോ പങ്കെടുത്തു. എം.എൽ.എമാരായ അൻവർ സാദത്ത്, നജീബ് കാന്തപുരം അതിഥികളായിരുന്നു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സംബന്ധിച്ചു. അർഷദ് തിരുവള്ളൂർ സ്വാഗതവും മുജീബ് ഫൈസി പൂലോട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതരാഷ്ട്രവാദവും തീവ്രപ്രബോധന ശൈലിയും നമ്മുടെ വഴിയല്ല

Kerala
  •  2 hours ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  2 hours ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്; റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള തീരുവ പിൻവലിച്ചു

National
  •  3 hours ago
No Image

മേഘാലയ ഖനി ദുരന്തം: മരണസംഖ്യ 25 ആയി ഉയർന്നു; മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു, രണ്ട് പേർ അറസ്റ്റിൽ

Kerala
  •  10 hours ago
No Image

ഇന്ത്യൻ ടീമിന് തിരിച്ചടി: ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്ത്; പകരക്കാരനായി സൂപ്പർതാരം എത്തുന്നു

Cricket
  •  10 hours ago
No Image

അന്നദാനത്തിലും ക്രമക്കേട്; വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങള്‍ തട്ടി; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും, ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി 

Kerala
  •  11 hours ago
No Image

അഗ്നി 3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം; 3000 കിലോമീറ്റര്‍ ദൂരപരിധി 

National
  •  11 hours ago
No Image

ലഗേജ് ബാഗിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണവും ഡയമണ്ടും കവർന്നു; ബെംഗളൂരു വിമാനത്താവളത്തിൽ വൻ കൊള്ള

crime
  •  11 hours ago
No Image

ഡല്‍ഹിയില്‍ എന്‍ഡിഎംസി ഗോഡൗണില്‍ തീപിടിത്തം;  രക്ഷാപ്രവര്‍ത്തനം തുടരുന്നു; എയിംസ് ഫ്‌ളൈ ഓവറില്‍ ഗതാഗത നിയന്ത്രണം

National
  •  12 hours ago
No Image

പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലിസ്

crime
  •  12 hours ago