ഓണം ബക്രീദ് ആഘോഷം നടന്നു
കൂറ്റനാട്: ഓണം ബക്രീദ് ആഘോഷിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് മലവട്ടേ നാട് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം ബക്രീദ് ആഘോഷിച്ചു. അമ്മമാരെ ആദരിക്കലും വിവിധ മല്‍സരങ്ങളും നടന്നു.
പി.പി.എം റഫീക്ക് അധ്യക്ഷനായി. യോഗം പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസന്‍, സുബീഷ്, മഹേഷ് , കുഞ്ഞാടമ്പി പ്രസംഗിച്ചു.
ഷൊര്‍ണൂര്‍: ഓണപരീക്ഷയും കഴിഞ്ഞ് വിദ്യാലയങ്ങളില്‍ ഓണാഘോഷവും വിവിധപരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ പൂക്കളമിട്ടു. തുടര്‍ന്ന് വിവിധ മല്‍സരങ്ങള്‍ നടന്നു.
ഷൊര്‍ണൂര്‍ കെ.വി.ആര്‍ ഹൈസ്‌കൂള്‍, ഗണേശഗിരി ഗവ. ഹൈസ്‌കൂള്‍ കല്ലിപ്പാടം അവയഞ്ചിറ യു.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ പായസമടക്കമുള്ള സദ്യ വിളമ്പി. ഷൊര്‍ണൂര്‍ നഗരസഭയില്‍ ഓണാഘോഷം നടന്നു. പത്തു മണിക്ക് മുന്‍പ് എത്തിയ ജീവനക്കാര്‍ പൂക്കളമിട്ടു. ജീവനക്കാരുടെയും കൗണ്‍സിലിന്റെയും സംയ്കുത ആഭിമുഖ്യത്തിലായിരുന്നു ഓണാഘോഷം. ഒരു മണിക്ക് വിപുലമായ ഓണസദ്യയും ഉണ്ടായി. അഞ്ചിന് ജീവനക്കാരുടെ വിവിധ പരിപാടികളും നടന്നു.
ആനക്കര: മലമല്‍ക്കാവ് റെഡ് സ്റ്റാറിന്റെ ആഭിമുഖ്യത്തില്‍ ഓണം ബക്രീദ് ആഘോഷം ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ദീപ അധ്യക്ഷയായി. ആരിഫ് നാലകത്ത്, ടി.കെ. രാധാകൃഷ്ണന്‍, സി. സുര,ശശി മലമല്‍ക്കാവ്, സതീഷ് മലമല്‍ക്കാവ് പങ്കെടുത്തു. വിവിധ മത്സരങ്ങള്‍ നടന്നു. ആഘോഷത്തിന്റെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.
കല്ലടിക്കോട്: കല്ലടിക്കോട് ജി.എം.എല്‍.പി.സ്‌കൂളില്‍ ഓണാഘോഷം നടത്തി. വിവിധ കല കായിക മത്സരങ്ങളില്‍ ജേതാക്കളായ കുരുന്നുകള്‍ക്ക് പി.ടി.എ. പ്രസിഡന്റ് ഇസ്മായില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അധ്യാപികമാരായ സ്മിത, ജ്യോതി, ജ്യോസ്ലിന്‍, റൈഹാന പങ്കെടുത്തു.
ഷൊര്‍ണൂര്‍: ബക്രീദ് ദിനാഘോഷങ്ങളുടെ ഭാഗമായി കമ്പാനിയന്‍സ് ആര്‍ട്‌സ് ആന്‍ഡ്‌സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മെഹന്തി ഫെസ്റ്റ് (മയിലാഞ്ചി ഇടല്‍ മത്സരം) നടത്തി.
കുളപ്പുള്ളി കെ.എം.ഐ.സി ഓഡിറ്റോറിയത്തിനു സമീപം നടത്തിയ മത്സരത്തില്‍ പതിനെട്ടോളം ടീം പങ്കെടുക്കുകയും ചെയ്തു. ചടങ്ങില്‍ കമ്പനിയന്‍സ് ക്ലബ്ബ് വനിതാവേദി കണ്‍വീനര്‍ ജിഷ അധ്യക്ഷയായി. ഐകോണ്‍സ് ലെക്ച്ചറര്‍ ആര്‍. രഞജിതാ ഉദ്ഘാടനം ചെയ്തു.
ദേശീയ അവാര്‍ഡ് ജേതാവ് ടി.എച്ച്. ഫിറോസ് ബാബു, നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് കോഡിനേറ്റര്‍ -വിനീത് കുമാര്‍. കെ.ടി, ടി.ഷാഹിദ, ക്ലബ്ബ് ഭാരവാഹികളായ കെ. മുഹമ്മദ് റാഫി, ആഷിഖ്.ടി.കെ, നിഷാദ് പാറക്കല്‍ സംസാരിച്ചു.
വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."