HOME
DETAILS
MAL
പുതുക്കുടി - തേക്കുംകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
backup
September 11 2016 | 01:09 AM
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തില്‍ എം.എല്‍.എയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച പുതുക്കുടി - തേക്കുംകുന്ന് റോഡ് അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉഷ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സീമ കൊങ്ങശ്ശേരി, മുസ്തഫ വറോടന്‍, ജനപ്രതിനിധികളായ ജോസ് കൊല്ലിയില്‍, രാജന്‍ ആമ്പാടത്ത്, രുഗ്മിണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."