HOME
DETAILS

സർവീസ് റോഡില്ല, ഓവർബ്രിഡ്ജില്ല; ജനങ്ങളെ ദുരിതത്തിലാക്കി ദേശീയപാത നിർമ്മാണം; കാഞ്ഞങ്ങാട്ട് നിർമ്മാണക്കമ്പനിയെ ഉപരോധിച്ച് ജനകീയ പ്രതിഷേധം

  
Web Desk
February 07, 2026 | 2:12 PM

protest in kanhangad over national highway construction locals block company citing lack of service roads and foot overbridges

കാഞ്ഞങ്ങാട്: ദേശീയപാതാ നിർമ്മാണത്തിലെ ഗുരുതരമായ അപാകതകൾക്കും അശാസ്ത്രീയതയ്ക്കുമെതിരെ കാഞ്ഞങ്ങാട്ട് വൻ പ്രതിഷേധം. സർവീസ് റോഡുകളുടെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതും ജില്ലാ ആശുപത്രി പരിസരത്ത് കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർബ്രിഡ്‌ജ്‌ നിർമ്മിക്കാത്തതുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. നിർമ്മാണക്കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിനെതിരെയാണ് പരാതിയുമായി ജനം പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

നൂറിലധികം കുടുംബങ്ങളാണ് നിത്യേന സർവീസ് റോഡ് ഉപയോ​ഗിക്കുന്നത്. എന്നാൽ ഈ ഭാ​ഗത്ത് പണി പൂർത്തിയാക്കാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിത്യേന നൂറുകണക്കിന് രോഗികളാണ് ജില്ലാ ആശുപത്രിയിലെത്തുന്നത്. ആശുപത്രി പരിസരത്ത് റോഡ് മുറിച്ചുകടക്കാൻ സൗകര്യമില്ലാത്തതും ഇതിനായി ഫൂട്ട് ഓവർബ്രിഡ്‌ജ്‌ വേണമെന്ന  ആവശ്യവും കമ്പനി അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ശാസ്ത്രീയമായ കൃത്യതയില്ലാതെയാണ് പലയിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നും ജനകീയ കമ്മിറ്റി പറയുന്നു.

സി.പി.എം, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലായിരുന്നു ഉപരോധം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നഗരസഭാ ചെയർമാൻ വി.വി. രമേശൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. രോഗികളും സാധാരണക്കാരും അനുഭവിക്കുന്ന ദുരിതം കാണാതിരിക്കാൻ അധികൃതർക്ക് കഴിയില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ നിർമ്മാണവുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ല, എന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.

ഇ.എൽ നാസർ, നാരായണൻ, രാധാകൃഷ്ണൻ, എൻ. ഗംഗാധരൻ, അനീഷ് കടത്തനാടൻ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും നൂറുകണക്കിന് നാട്ടുകാരും ഉപരോധത്തിൽ അണിനിരന്നു. കമ്പനി അധികൃതർ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

 

 

A massive public protest erupted in Kanhangad against Megha Engineering, the company contracted for the National Highway 66 (NH 66) expansion. Hundreds of residents, led by representatives from various political parties including the CPM and Congress, blocked construction work to protest the company’s alleged negligence and "unscientific" planning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ദുബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

uae
  •  3 days ago
No Image

ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു

Kerala
  •  3 days ago
No Image

'കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപനം'; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

Kerala
  •  3 days ago
No Image

ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി പിണറായിയെ നിയന്ത്രിക്കുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി

Kerala
  •  4 days ago
No Image

കൊല്ലത്ത് കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞെത്തി കാട്ടാന; ഭീതിയിലായി യാത്രക്കാർ

Kerala
  •  4 days ago
No Image

ഗേറ്റില്‍ കുടുങ്ങി രാത്രി മുഴുവന്‍ നിലവിളി; നായ്ക്കുട്ടികള്‍ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

Kerala
  •  4 days ago
No Image

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

National
  •  4 days ago
No Image

ചൈനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ സ്‌ഫോടനം: നാലു പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

International
  •  4 days ago
No Image

ധോണിയെന്ന വന്മരം വീണു; വമ്പൻ തോൽവിയിലും ചരിത്രമെഴുതി ചെന്നൈ താരം

Cricket
  •  4 days ago
No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  4 days ago