HOME
DETAILS

മയക്കുമരുന്ന് കടത്ത് കേസില്‍ അഞ്ച് പ്രവാസികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ

  
February 11, 2026 | 2:43 AM

Five expatriates sentenced to death for drug trafficking in Kuwait

കുവൈത്ത് സിറ്റി: സമുദ്രമാര്‍ഗ്ഗം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികള്‍ക്ക് കുവൈത്ത് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചു. ജഡ്ജി ഡോ. ഫഹദ് ബു സ്വാലിബ് അധ്യക്ഷനായ കോടതിയാണ് കര്‍ശനമായ ശിക്ഷാവിധി പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ലഹരി മാഫിയക്കെതിരെയുള്ള ശക്തമായ നടപടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ചുപേരും ഇറാന്‍ പൗരന്‍മാരാണ്.

ഇറാനില്‍ നിന്ന് ബോട്ടില്‍ വന്‍തോതില്‍ മയക്കുമരുന്ന് കയറ്റി കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പ്രതികള്‍ പിടിയിലായത്. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് കുവൈത്ത് സ്വദേശിക്ക് ലഹരിമരുന്ന് കൈമാറാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

മയക്കുമരുന്നുമായി കുവൈത്ത് സമുദ്രപരിധിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘം ബോട്ട് തടയുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം മറികടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബോട്ട് വളഞ്ഞ് പ്രതികളെ കീഴ്‌പ്പെടുത്തി. ബോട്ടില്‍ നിന്ന് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തു. ലഹരിമരുന്ന് കടത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് തങ്ങള്‍ യാത്ര തിരിച്ചതെന്ന് പ്രതികള്‍ കോടതിയില്‍ സമ്മതിച്ചു.

മയക്കുമരുന്ന് കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കുവൈത്ത് ജുഡീഷ്യറി സ്വീകരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ വിധി. കുവൈത്തില്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണിത്.

The Court of Appeal has upheld the death sentences handed down by a criminal court to five Iranian citizens in a case involving the smuggling of a large amount of drugs to Kuwait by sea.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  8 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  8 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  8 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  8 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  8 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  8 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  8 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  8 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  8 days ago