HOME
DETAILS

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് 3.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്, നഷ്ടം 3.4 കോടി; എസ്.ഐ.ടി അന്വേഷണം 

  
Web Desk
February 11, 2026 | 5:35 AM

audit report flags rs 34 crore loss in global ayyappa meet by travancore devaswom board

തിരുവനന്തപുരം: ആഗോള അയ്യസംഗമം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 3.40 കോടി രൂപയാണ് സംഗമത്തിനായി ബോര്‍ഡ് ചെലവഴിച്ചത്. ഇത് സ്‌പോണ്‍സര്‍ ഷിപ്പിലൂടെ കണ്ടെത്തണമെന്നായിരുന്നു നിര്‍ദേശം. ഫണ്ട് വിനിയോഗത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്നും സര്‍ക്കാറിന്റെ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നിന്നോ കൈപ്പറ്റാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. സംഗമത്തിനായി ഏകദേശം എട്ടു കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുക മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ കഴിഞ്ഞോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ആഗോള അയ്യപ്പ സംഗമവും ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിലേക്കെന്നും സൂചനയുണ്ട്. ഹൈക്കോടതിയില്‍ എസ്.ഐ.ടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ച വിവരങ്ങളൊന്നും തന്നെ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സില്‍ ഇല്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എസ്.ഐ.ടി റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. 

ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. പിഎസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച യോഗം വിളിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. 

audit report reveals rs 3.4 crore spent by travancore devaswom board for global ayyappa meet allegedly in violation of high court order. questions raised over fund utilisation and sponsorship transparency.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലപാട് വ്യക്തമാക്കാനൊരുങ്ങി ജി.സുധാകരന്‍; നാളെ നിര്‍ണായക വാര്‍ത്താസമ്മേളനം

Kerala
  •  4 days ago
No Image

സോളാര്‍ കേസ്; കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി,കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ഹരജി തള്ളി 

Kerala
  •  4 days ago
No Image

കെ.എസ്.യു നേതാവിന്റെ വീടിന് ബോംബെറിഞ്ഞ സംഭവം: രണ്ട് സി.പി.എമ്മുകാർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

എയിംസ് കേരളത്തില്‍ സ്ഥാപിക്കുന്നതിന് എന്താണ് തടസം?: കേന്ദസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

അമേരിക്കയിൽ മുസ്‌ലിംകൾക്കെതിരേ കടന്നാക്രമണം വ്യാപകം; നടുക്കുന്ന റിപ്പോർട്ടുമായി മനുഷ്യാവകാശ സംഘടന

International
  •  4 days ago
No Image

ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തിരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് ഉത്തരകൊറിയ; മിസൈൽ പരീക്ഷണം നടത്തി കിം ജോങ് ഉൻ

International
  •  4 days ago
No Image

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്ന് വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്ക്

International
  •  4 days ago
No Image

ദേശീയപാത ഉദ്ഘാടനത്തിൽ അവ​ഗണന; കാസർകോട് സമാന്തര ഉദ്ഘാടനത്തിന് പിന്നാലെ കോഴിക്കോട് മന്ത്രി റിയാസിന്റെ 'റോഡ് ഷോ' 

Kerala
  •  4 days ago
No Image

തമ്പാനൂരിൽ ഗണേശ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗള്‍ഫില്‍ വ്യോമപാതകള്‍ അടച്ചിടുമ്പോഴും യു.എ.ഇയില്‍ വിമാനങ്ങള്‍ പറക്കുന്നത് ഇങ്ങനെയാണ്; അറിഞ്ഞിരിക്കാം സുരക്ഷിത വ്യോമപാതകകളെ കുറിച്ച്

uae
  •  4 days ago