ശബരിമല സ്വർണക്കൊള്ള കേസ്; എൻ വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻm വാസുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ജാമ്യം തേടിയത്.
കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് വാസുവിന്റെ ജാമ്യത്തിനായുള്ള നീക്കം. വിവേചനം കാണിക്കാൻ സാധിക്കില്ലെന്നും ജാമ്യഹർജിയിൽ ഇന്ന് വിധി പറയുമെന്നും കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി വ്യക്തമാക്കിയിരുന്നു. സ്വർണ്ണകക്കൊള്ള കേസിൽ ഇതുവരെ നാലു പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയടക്കം മൂന്നു പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചിരുന്നത്.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മുൻകൂർ ജാമ്യം വേണമെന്നാണ് ജയശ്രീയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."