HOME
DETAILS

സൂപ്പർതാരം ആശുപത്രിയിൽ; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി

  
February 11, 2026 | 7:26 AM

upcoming matches in the T20 World Cup have suffered a major setback

ഡൽഹി: ടി-20 ലോകകപ്പിൽ വരാനിരിക്കുന്ന മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ വയറിലുണ്ടായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച നടന്ന പരിശീലന സെക്ഷനിൽ താരം പങ്കെടുത്തിരുന്നില്ല. നാളെ നടക്കുന്ന നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിക്കുമോയെന്നതും വ്യക്തമായിട്ടില്ല. യുഎസ്എക്കെതിരായ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്ത ശേഷം അഭിഷേക് ശർമ്മ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ആദ്യ മത്സരത്തിൽ റൺസ് ഒന്നും നേടാതെ അഭിഷേക് നിരാശപ്പെടുത്തുകയും ചെയ്തിരുന്നു.

അഭിഷേക് ശർമ്മയില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി കളത്തിലെത്തും. ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജു ബെഞ്ചിലായത്. കിവീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചിരുന്നത്. ഇഷാൻ കിഷൻ പരമ്പരയിൽ ഫോമായതും സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമാവാൻ കാരണമായി. നമീബിയക്കെതിരെ കളത്തിലിറങ്ങി മികച്ച തിരിച്ചുവരവ് നടത്താനുള്ള അവസരം കൂടിയാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. 

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന അമേരിക്ക 132 റൺസിന്‌ പുറത്തായി.

India's preparations for the upcoming matches in the T20 World Cup have suffered a major setback. Indian opener Abhishek Sharma has been admitted to the hospital due to a stomach infection. The player was admitted to a private hospital in Delhi the other day. The player did not participate in the training session on Monday. It is also not clear whether Abhishek will play in the match against Namibia tomorrow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  14 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  14 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  14 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  14 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  14 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  14 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  14 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  14 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  14 days ago