HOME
DETAILS

ലെവൻഡോവ്‌സ്‌കി ബാഴ്‌സ വിടുമോ? സൂപ്പർ താരത്തിന് മുന്നിൽ വമ്പൻ ക്ലബ്ബുകളുടെ അഞ്ച് ഓഫറുകൾ!

  
February 13, 2026 | 7:01 AM

robert lewandowski transfer news five clubs eye barcelona star as contract nears end mls and atletico madrid interested

ബാഴ്‌സലോണ:ബാഴ്‌സലോണയുടെ ഗോൾമെഷീൻ റോബർട്ട് ലെവൻഡോവ്‌സ്‌കി ക്ലബ് വിടുമോ എന്ന ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമാകുന്നു. ഈ സീസൺ അവസാനത്തോടെ ബാഴ്‌സയുമായുള്ള കരാർ അവസാനിക്കുന്ന പോളിഷ് സൂപ്പർ താരത്തിന് മുന്നിൽ വമ്പൻ ഓഫറുകളുടെ നിരയാണുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിലെ ഇതിഹാസ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഭാവി ഇപ്പോഴും ബാഴ്സയിലെ അനിശ്ചിതത്വത്തിലാണ്. ഈ വേനൽക്കാലത്ത് താരം ബാഴ്‌സലോണ വിടാൻ തീരുമാനിച്ചാൽ, അഞ്ച് പ്രമുഖ ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ തയ്യാറായി രംഗത്തുണ്ടെന്നാണ് സ്പാനിഷ് മാധ്യമമായ 'മുണ്ടോ ഡിപോർട്ടീവോ' റിപ്പോർട്ട് ചെയ്യുന്നത്.

ലെവൻഡോവ്‌സ്‌കിക്കായുള്ള മത്സരത്തിൽ മുന്നിലുള്ളവർ:

അത്‌ലറ്റിക്കോ മാഡ്രിഡ്: ലാലിഗയിൽ തന്നെ തുടരാൻ ലെവയ്ക്ക് താൽപ്പര്യമുണ്ടെങ്കിൽ അത്‌ലറ്റിക്കോ മികച്ച ഓപ്ഷനാണ്. ജൂലിയൻ അൽവാരസിന് പകരക്കാരനായി ഒരു കരുത്തുറ്റ സ്ട്രൈക്കറെ തേടുന്ന അത്‌ലറ്റിക്കോയ്ക്ക് ലെവൻഡോവ്‌സ്‌കി തന്നെയാണ് മികച്ച ഓപ്ഷൻ.

എസി മിലാൻ: ഇറ്റാലിയൻ കരുത്തരായ മിലാനും താരത്തിന്റെ ഏജന്റുമായി ചർച്ചകൾക്ക് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഫെനർബാഷെ: ടർക്കിഷ് ക്ലബ്ബായ ഫെനർബാഷെയും പോളിഷ് താരത്തിനായി രംഗത്തുണ്ട്.

സൗദി പ്രോ ലീഗ്: വമ്പൻ തുക വാഗ്ദാനം ചെയ്ത് സഊദി ക്ലബ്ബുകളും ലെവയെ തങ്ങളുടെ ലീഗിലെത്തിക്കാൻ ശ്രമിക്കുന്നു.

ചിക്കാഗോ ഫയർ (MLS): നിലവിൽ റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ ക്ലബ്ബായ ചിക്കാഗോ ഫയറാണ് താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളിൽ മുന്നിൽ നിൽക്കുന്നത്. രണ്ട് വർഷത്തെ കരാറാണ് ഇവർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

തീരുമാനമാകാതെ ലെവ:

തന്റെ ഭാവിയെക്കുറിച്ച് താരം ഇതുവരെയും മനസ്സ് തുറന്നിട്ടില്ല. സീസൺ അവസാനത്തിൽ മാത്രമേ തീരുമാനം എടുക്കൂ എന്നാണ് ലെവൻഡോവ്‌സ്‌കി പറയുന്നത്."എനിക്ക് ഇപ്പോഴും ഉത്തരമറിയില്ല. അതുകൊണ്ട് തന്നെ എനിക്ക് തിടുക്കവുമില്ല. ഇപ്പോൾ ഞാൻ ശാന്തനാണ്. സീസൺ കഴിയുമ്പോൾ എനിക്ക് എന്താണോ ശരിയെന്നു തോന്നുന്നത്, അതാകും എന്റെ തീരുമാനം." - റോബർട്ട് ലെവൻഡോവ്‌സ്‌കി പറഞ്ഞു.

അതേസമയം, ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് താരത്തിന് കൂടുതൽ താല്പര്യമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്ലബ്ബിന്റെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കുറഞ്ഞ ശമ്പളത്തിൽ കരാർ പുതുക്കാൻ താരം തയ്യാറായേക്കും. ബാഴ്‌സയുടെ മാനേജ്‌മെന്റ് ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും താരത്തിന്റെ ഭാവി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിദ്വേഷത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല' മുഹമ്മദ് ദീപക്കിന് നിയമസഹായം ഉറപ്പുനല്‍കി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍

National
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി; എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജി തള്ളി

Kerala
  •  2 hours ago
No Image

മഞ്ഞപ്പടയുടെ പടയൊരുക്കം: പുതിയ സീസണുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു; ബികാഷ് യുംനാം ബ്ലാസ്റ്റേഴ്‌സിനെ നയിക്കും

Football
  •  3 hours ago
No Image

പേരാവൂരില്‍ മത്സരിക്കാന്‍ സണ്ണി ജോസഫ്; ബെന്നി ബെഹനാന്‍ കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷനായേക്കും

Kerala
  •  3 hours ago
No Image

ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി; വിദ്യാർഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു

National
  •  3 hours ago
No Image

1.32 കോടി സ്ത്രീകള്‍ക്ക് 5,000 രൂപ;  തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാലിന്റെ 'സര്‍പ്രൈസ് ഗിഫ്റ്റ്' 

National
  •  3 hours ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍.ഡി.എഫ് ജാഥയുടെ പോസ്റ്റര്‍; വിവാദം- പിന്നാലെ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കൊണ്ടുവച്ചതെന്ന് കണ്ടെത്തല്‍

Kerala
  •  4 hours ago
No Image

ക്രീസിലെത്താതെ പന്തെറിഞ്ഞ് ഇറാസ്മസ്; ഡെഡ് ബോൾ വിളിച്ച് അമ്പയർ; നിയമയുദ്ധവുമായി നമീബിയൻ നായകൻ

Cricket
  •  4 hours ago
No Image

കാമുകന്റെ സുഹൃത്തായ 19 വയസ്സുകാരിയെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചുകൊന്ന 25 കാരിയായ കാമുകി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

കോൺഗ്രസിന്റെ പ്രചരണം നയിക്കാൻ രമേശ് ചെന്നിത്തലയും ശശി തരൂരും; ഷാഫി പറമ്പിൽ കൺവീനർ, വമ്പൻ ടീം പ്രഖ്യാപിച്ചു

Kerala
  •  4 hours ago

No Image

ചട്ട ലംഘനം; എറണാകുളത്ത് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ മിന്നൽ പരിശോധന

Kerala
  •  5 hours ago
No Image

ഒരുകാലത്ത് ബി.എന്‍.പിയുടെ യുവ മുഖം; ജയിലില്‍ കൊടിയപീഡനം; തുടര്‍ന്ന് നീണ്ട പ്രവാസം; ഇപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക്; താരീഖ് റഹ്മാന് ഇത് രാജകീയ തിരിച്ചുവരവ് | Who is Tarique Rahman

International
  •  7 hours ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഏഴാം പ്രതിയും പിടിയിൽ; ഷിന്റോ സണ്ണി പിടിയിലായത് ട്രെയിൻ മാർഗ്ഗം നാടുവിടാൻ ശ്രമിക്കവെ

crime
  •  7 hours ago
No Image

ബംഗ്ലാദേശില്‍ ബി.എന്‍.പിക്ക് ഉജ്ജ്വല വിജയം; താരീഖ് റഹ്മാന്‍ പ്രധാനമന്ത്രിയായേക്കും; ഹസീന യുഗത്തിന് അന്ത്യം; ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് കനത്ത തോല്‍വി | Bangladesh Election Result

International
  •  7 hours ago