HOME
DETAILS

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍.ഡി.എഫ് ജാഥയുടെ പോസ്റ്റര്‍; വിവാദം- പിന്നാലെ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കൊണ്ടുവച്ചതെന്ന് കണ്ടെത്തല്‍

  
February 13, 2026 | 5:30 AM

ldf-poster-on-oommen-chandy-grave-controversy-mentally-challenged-youth-identified

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍.ഡി.എഫ് ജാഥയുടെ പോസ്റ്റര്‍. കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥയുടെ പോസ്റ്ററാണ് കല്ലറയുടെ മുകളില്‍ പതിപ്പിച്ചത്. അതേസമയം, മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റര്‍ വെച്ചതെന്ന് കണ്ടെത്തി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വികള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. 

പോസ്റ്റര്‍ കല്ലറയുടെ മുകളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ എല്‍.ഡി.എഫ് ആണെന്ന് കോട്ടയം ഡി.സി.സി ആരോപിച്ചിരുന്നു. പിന്നില്‍ പ്രവര്‍ത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ജാഥാ ക്യാപ്റ്റന്‍ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി പൊലിസില്‍ പരാതി നല്‍കി. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ആരുടെയെങ്കിലും പ്രേരണയാലാണോ പോസ്റ്റര്‍ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം.

അതേസമയം, സംഭവത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞതോടെ കേസെടുക്കുന്നതില്‍ തീരുമാനമായിട്ടില്ല.

 

A controversy erupted after a poster related to an LDF march was found placed at the grave of former Kerala Chief Minister Oommen Chandy. The incident triggered political reactions, with allegations of deliberate provocation surfacing on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  7 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  7 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  7 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  7 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  7 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  8 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  8 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  8 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  8 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  8 days ago