കോൺഗ്രസിന്റെ പ്രചരണം നയിക്കാൻ രമേശ് ചെന്നിത്തലയും ശശി തരൂരും; ഷാഫി പറമ്പിൽ കൺവീനർ, വമ്പൻ ടീം പ്രഖ്യാപിച്ചു
ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാനുള്ള നേതാക്കളുടെ പേര് പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രമേശ് ചെന്നിത്തലയെ കോൺഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു. ശശി തരൂർ എംപിയാണ് കോ-ചെയർമാൻ. തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ കൺവീനർ ഷാഫി പറമ്പിൽ എംപിയാണ്.
വ്യാഴാഴ്ച രാത്രിയാണ് മല്ലികാർജുൻ ഖാർഗെ നിയമനം പ്രഖ്യാപിച്ചത്. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ മാത്യു കുഴൽനാടൻ, റോജി എം ജോൺ, സി.ആർ മഹേഷ്, മുൻ എംപി രമ്യ ഹരിദാസ്, എം.ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് കോൺഗ്രസ് പ്രചാരണ കമ്മിറ്റിയിലെ മറ്റംഗങ്ങൾ.
ബെന്നി ബഹനാൻ എംപിയാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ചെയർമാൻ. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് കോ-ചെയർമാൻ. സമിതിയിലെ അംഗങ്ങളായ എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും ചേർന്നാകും പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നൽകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."