HOME
DETAILS

പേരാവൂരില്‍ മത്സരിക്കാന്‍ സണ്ണി ജോസഫ്; ബെന്നി ബെഹനാന്‍ കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷനായേക്കും

  
Web Desk
February 13, 2026 | 6:17 AM

sunny-joseph-peravoor-candidate-benny-behanan-likely-kpcc-working-president

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ പേരാവൂരില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിക്കുമെന്ന് ഉറപ്പായതോടെ, പ്രസിഡന്റിന്റെ താല്‍കാലിക ചുമതല മുതിര്‍ന്ന നേതാവ് ബെന്നി ബഹ്നാന്‍ എം.പിക്ക് നല്‍കിയേക്കും. ഇതുസംബന്ധിച്ച് ധാരണയായതായാണ് വിവരം. എം.പിമാരായ ഷാഫി പറമ്പില്‍, ആന്റോ ആന്റണി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് വിവരം. 

കെ. സുധാകരന്റെ പിന്‍ഗാമിയായി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹ്നാന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍  കെ. സുധാകരന്‍ കണ്ണൂര്‍ സീറ്റില്‍ മത്സരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്റെ താല്‍കാലിക ചുമതല എം.എം ഹസനാണ് നല്‍കിയിരുന്നത്. ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാംഗവും യു.ഡി.എഫ് മുന്‍ കണ്‍വീനറുമാണ് ബെന്നി ബഹ്നാന്‍.

ആന്റോ ആന്റണിയുടെ പേരാണ് സജീവമായി പരിഗണിച്ചിരുന്നതെങ്കിലും അടുത്ത കാലത്തായി അദ്ദേഹത്തിനെതിരെ വന്ന വിവാദങ്ങളാണ് തിരിച്ചടിയായത്. നേതാക്കളുമായി കൂടിയാലോചനകള്‍ക്ക് ശേഷം ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയ്‌ക്കൊപ്പം താല്‍ക്കാലിക അധ്യക്ഷ സ്ഥാനവും പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. 

With Sunny Joseph set to contest from his sitting seat Peravoor in the upcoming Kerala Assembly elections, the Congress party is likely to appoint a temporary KPCC president. Senior leader and MP Benny Behanan is expected to be given interim charge, according to party sources.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  9 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  9 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  9 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  9 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  9 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  9 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  9 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  9 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  9 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  9 days ago