HOME
DETAILS

ആയിരത്തിലധികം സംരക്ഷിത അധ്യാപകര്‍ പുറത്തുതന്നെ

  
backup
September 11 2016 | 18:09 PM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%a7%e0%b4%bf%e0%b4%95%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4-%e0%b4%85

മലപ്പുറം: സംരക്ഷിത ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ഇനിയും പൂര്‍ത്തിയായില്ല. തസ്തിക നഷ്ടപ്പെട്ടതിന്റെപേരില്‍ പുറത്തായ സംസ്ഥാനത്തെ നാലായിരത്തോളം സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കുന്ന പ്രവൃത്തിയാണ്  മാസങ്ങളായിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നത്.
ആറാം പ്രവൃത്തി ദിവസത്തിലെ വിദ്യാര്‍ഥികളുടെ എണ്ണം ശേഖരിച്ച് ഒരോവര്‍ഷവും അധ്യാപക തസ്തിക നിര്‍ണയം ജൂലൈ 15 നകം പൂര്‍ത്തിയാക്കണമെന്നാണ് പൊതുനിയമം. ഇതു വൈകിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഓഗസ്റ്റ് 23 നകം അധ്യാപകരുടെ തസ്തിക നിര്‍ണയവും പുനര്‍വിന്യാസവും പൂര്‍ത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ അധ്യാപകരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഇതു നടപ്പായില്ല. ഇതിനെ തുടര്‍ന്നാണ് അധ്യാപകരുടെ പുനര്‍വിന്യാസ നടപടികള്‍ സെപ്റ്റംബര്‍ ഒന്‍പത് വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
എന്നാല്‍ ഈ തിയതി പിന്നിട്ടെങ്കിലും സംസ്ഥാനത്തെ മിക്ക ജില്ലകളിലും അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയാകാത്ത അവസ്ഥയാണ്. അതിനിടെ അധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച സര്‍ക്കാരിന്റെ പല നീക്കങ്ങളും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രധാനാധ്യാപകരെ അധ്യാപന ജോലിയില്‍ നിന്നു മാറ്റുന്നതുമൂലമുണ്ടാകുന്ന ഒഴിവുകളിലും 1979 ന് ശേഷം സംസ്ഥാനത്ത് ആരംഭിച്ച ന്യൂലി ഓപ്പണ്‍ വിദ്യാലയങ്ങളിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്ന നിര്‍ദേശമാണ് മാനേജുമെന്റുകള്‍ കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ച മലപ്പുറം ജില്ലയിലെ 68  മാനേജുമെന്റുകളാണ്  സ്റ്റേ സമ്പാദിച്ചത്.
അധ്യാപക പുനര്‍വിന്യാസത്തിനുള്ള സര്‍ക്കാര്‍ ഫോര്‍മുല മാനേജുമെന്റുകള്‍ നിരസിച്ചതാണ് സര്‍ക്കാരിന് തലവേദനയായിരിക്കുന്നത്. സംസ്ഥാനത്തെ 3676 സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിക്കുന്നതിനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ഇതില്‍ 1009 സംരക്ഷിത അധ്യാപകരുടേയും പുനര്‍വിന്യാസം പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2663 സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസമാണ് പൂര്‍ത്തിയായത്.
കാസര്‍കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മുഴുവന്‍ സംരക്ഷിത അധ്യാപകരേയും പുനര്‍വിന്യസിച്ചത്. ബാക്കിയുള്ള 10 ജില്ലകളിലും നിരവധി അധ്യാപകര്‍ പുനര്‍വിന്യാസം കാത്തിരിക്കുകയാണ്. തലസ്ഥാന ജില്ലയിലാണ് പുനര്‍വിന്യാസം ലഭിക്കാത്ത കൂടുതല്‍ അധ്യാപകരുള്ളത്. 377 സംരക്ഷിത അധ്യാപകരുള്ള ഇവിടെ 161 പേര്‍ ഇനിയും പുറത്താണ്. പാലക്കാട് ജില്ലയില്‍ 158 ഉം കോഴിക്കോട് ജില്ലയില്‍ 150 ഉം എറണാകുളത്ത് 146 ഉം തൃശൂരില്‍ 145 ഉം അധ്യാപകര്‍ പുനര്‍വിന്യാസം കാത്തിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ ഇനി എട്ടുപേര്‍ മാത്രമാണ് പുനര്‍വിന്യസിക്കാനായുള്ളത്.
അതേസമയം പല ജില്ലകളിലും പുനര്‍വിന്യാസത്തിനുള്ള തസ്തികകളില്ലാത്തതും തിരിച്ചടിയായിട്ടുണ്ട്. നിശ്ചിതജില്ലയില്‍ തസ്തികയില്ലെങ്കില്‍ സമീപ ജില്ലകളിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും മാനേജുമെന്റുകള്‍ ഇത് അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞവര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കിയശേഷം ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം നടത്തിയാല്‍ മതിയെന്നാണ്  സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് ഇക്കൊല്ലം പുതിയ തസ്തിക ലഭിക്കാന്‍ ഇടയുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago