HOME
DETAILS

ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങളിലേക്ക് ഖത്തർ; നാല് വിഭാഗങ്ങളിലായി പുരസ്‌കാരം, നാമനിർദേശങ്ങൾ ഏപ്രിൽ മുതൽ

  
February 16, 2026 | 2:12 PM

qatar ministry announces sustainable agricultural production award 2026

ദോഹ: രാജ്യത്തെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി നഗരസഭാ മന്ത്രാലയം 'സുസ്ഥിര കാർഷിക ഉൽപ്പാദന പുരസ്‌കാരം' പ്രഖ്യാപിച്ചു. നഗരസഭാ മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന കർഷകർ, കന്നുകാലി വളർത്തുന്നവർ, മത്സ്യത്തൊഴിലാളികൾ എന്നിവരെ അംഗീകരിക്കുക, പ്രാദേശിക ഉൽപ്പാദനത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുക, കാർഷിക മേഖലയിൽ സുസ്ഥിര വികസനം ഉറപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമാണ് ഈ ലക്ഷ്യങ്ങൾ. ഇതുപ്രകാരം പച്ചക്കറി കൃഷി, ഈന്തപ്പഴ കൃഷി, കന്നുകാലി വളർത്തൽ, മത്സ്യ ഉൽപ്പാദനം എന്നീ നാല് വിഭാ​ഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. 2026 ഏപ്രിലിൽ അവാർഡ് വെബ്സൈറ്റ് ലോഞ്ച് ചെയ്യുകയും നാമനിർദ്ദേശങ്ങൾ സ്വീകരിച്ചു തുടങ്ങുകയും ചെയ്യുമെന്ന് അഗ്രികൾച്ചർ ആന്റ് ഫുഡ് സെക്യൂരിറ്റി അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ ഫഹദ് മുഹമ്മദ് അൽ ഖഹ്താനി വ്യക്തമാക്കി. വിജയികൾക്ക് 2027ലെ അഗ്രിടെക് വേദിയിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, ബയോസെക്യൂരിറ്റി, കീടനാശിനി വിമുക്തമായ ഉൽപ്പന്നങ്ങൾ, മികച്ച ഫാം മാനേജ്‌മെന്റ് തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

Qatar's Ministry of Municipality launches the "Sustainable Agricultural Production Award" to honor farmers and food producers. Nominations for the four categories begin in April 2026, aiming to boost national food security and sustainability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  2 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  2 days ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  2 days ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  2 days ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  2 days ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  2 days ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  2 days ago