HOME
DETAILS

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

  
Web Desk
February 16, 2026 | 5:00 PM

indian pm narendra modi to visit israel on february 24-25

ന്യൂഡൽഹി: വീണ്ടും ഇസ്റാഈൽ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 24, 25 തീയതികളിൽ മോദി ഇസ്റാഈലിലെത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.

അമേരിക്കൻ ജൂത സംഘടനകളുടെ യോഗത്തിൽ സംസാരിക്കവെയാണ് നെതന്യാഹു മോദിയുടെ സന്ദർശനത്തെക്കുറിച്ച് വ്യക്തമാക്കിയത്. "അടുത്ത ആഴ്ച ആരാണ് ഇവിടെ വരുന്നത്? അത് നരേന്ദ്ര മോദിയാണ്" എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. സന്ദർശന വേളയിൽ ഇസ്റാഈൽ പാർലമെന്റായ 'നെസെറ്റിൽ' മോദി പ്രസംഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

140 കോടി ജനങ്ങളുള്ള ഇന്ത്യ ഒരു ലോകശക്തിയാണെന്നും, വലിയ സ്വാധീനമുള്ള രാജ്യമാണെന്നും നെതന്യാഹു വ്യക്തമാക്കി. ഇന്ത്യ-ഇസ്റാഈൽ ബന്ധം ശക്തമാണെന്നും, വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് മോദിയുമായി ചർച്ചകൾ നടത്തുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി ഇസ്റാഈൽ സന്ദർശിക്കുന്നത്. 2017 ജൂലൈയിലായിരുന്നു ഇതിനുമുമ്പ് അദ്ദേഹം ഇസ്റാഈൽ സന്ദർശിച്ചത്. 

Indian Prime Minister Narendra Modi is set to visit Israel on February 24-25, as officially announced by Israeli Prime Minister Benjamin Netanyahu. This marks Modi's third visit to Israel, aiming to strengthen bilateral ties in defense, technology, and counter-terrorism cooperation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് താരങ്ങൾക്ക് വിലക്ക്, പക്ഷെ മുഹമ്മദ് ആമിറിന് മുന്നിൽ ഐപിഎൽ വാതിൽ തുറന്നു; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ട്വിസ്റ്റ് ഇതാണ്!

Cricket
  •  4 days ago
No Image

രണ്ടുതവണ ഉപേക്ഷിക്കപ്പെട്ടു, രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു

uae
  •  4 days ago
No Image

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്: പ്രതി സിന്ധു റിമാന്‍ഡില്‍

crime
  •  4 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി; മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി

National
  •  4 days ago
No Image

ദുബൈയിൽ റിക്കവറി ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  4 days ago
No Image

ഇന്ത്യയിൽ ഫിഫ ലോകകപ്പ് കാണാനാവില്ലേ? ദൂരദർശനും പിന്മാറി; 'അവകാശം വാങ്ങുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന്' പ്രസാർ ഭാരതി; ആരാധകർ വലിയ ആശങ്കയിൽ

Football
  •  4 days ago
No Image

സമൂഹമാധ്യങ്ങളിൽ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 5 ലക്ഷം ദിർഹം പിഴയും ജയിലും; പ്രവാസികൾ അറിഞ്ഞിരിക്കണം യുഎഇയിലെ ഈ നിയമം

uae
  •  4 days ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചു; തലനാരിഴയക്ക് ഒഴിവായത് വൻ ദുരന്തം

National
  •  4 days ago
No Image

ദുബൈയിൽ വാടക കുടിശ്ശികയുള്ളവർക്ക് ആശ്വാസം; ഒരു മില്യൺ ദിർഹത്തിന്റെ ദുരിതാശ്വാസ ഫണ്ട് അനുവദിച്ചു

uae
  •  4 days ago