HOME
DETAILS

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

  
Web Desk
February 17, 2026 | 2:58 AM

man attacks kozhikode restaurant and owner over cold porotta

 

കോഴിക്കോട്: ഭക്ഷണത്തിന് ചൂടില്ലെന്നാരോപിച്ച് ഹോട്ടലില്‍ യുവാവിന്റെ അഴിഞ്ഞാട്ടം. കോഴിക്കോട് പുറമേരിയിലെ ബിരിയാണി ഡേയ്‌സ് എന്ന ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ഉടമ വെള്ളികുളങ്ങര സ്വദേശി സാദിഖിന് മര്‍ദനമേറ്റു.

തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. ഹോട്ടലിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ വിളമ്പിയ പൊറോട്ടയ്ക്ക് ചൂടില്ലെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും പറഞ്ഞ് ഇയാള്‍ ഉടമയുമായി തര്‍ക്കത്തിലായി.

ഭക്ഷണം മാറ്റിക്കൊടുക്കാമെന്നോ അല്ലെങ്കില്‍ പണം തിരികെ നല്‍കിക്കൊള്ളാമെന്നോ ഉടമ അറിയിച്ചെങ്കിലും യുവാവ് ശാന്തനായില്ല. പുറത്തേക്ക് പോയ യുവാവ് പിന്നീട് തിരിച്ചെത്തി ഹോട്ടലിന്റെ മുന്‍വശത്തെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സാദിഖിനെ വെള്ളക്കുപ്പി കൊണ്ട് അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു.

മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഉടമ സാദിഖ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

A youth vandalized 'Biriyani Days' hotel in Purameri and assaulted its owner after complaining that the porotta served to him lacked sufficient heat and taste.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  4 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  4 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  4 days ago
No Image

ശക്തമായ മഴ തുടരും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആറിടത്ത്

Kerala
  •  4 days ago
No Image

സി.ബി.എസ്.ഇ വിവാദം: ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

National
  •  4 days ago
No Image

മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് 'ഹാപ്പിലാന്‍ഡ്' അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണ് അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

തിരുവനന്തപുരം സ്വദേശിയായ മലയാളി പ്രവാസി സഊദിയിൽ അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഡി.ജി.പിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി

Kerala
  •  4 days ago
No Image

പി. രാജീവും എം. സ്വരാജും അടക്കം പ്രമുഖർ പ്രതികൾ; കൊച്ചിയിലെ സി.പി.എം മാർച്ചിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 days ago