HOME
DETAILS

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

  
February 17, 2026 | 1:58 PM

uae tests laser technology to induce rainfall without chemicals

അബുദബി: മേഘങ്ങളിലേക്ക് രാസവസ്തുക്കൾ വിതറി മഴ പെയ്യിക്കുന്ന പരമ്പരാഗത രീതിക്ക് പകരമായി, അത്യാധുനിക ലേസർ സാങ്കേതികവിദ്യയുമായി യുഎഇ. മഴ ത്വരിതപ്പെടുത്തുന്നതിന് ലേസർ രശ്മികൾ ഉപയോഗിക്കാമെന്ന പരീക്ഷണം വിജയകരമായതോടെ, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ഫീൽഡ് ട്രയലുകൾക്ക് ഒരുങ്ങുകയാണ് രാജ്യം. അബുദബിയിലെ ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (TII) ആണ് ഈ നൂതന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലേസർ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ജലബാഷ്പം ഘനീഭവിപ്പിക്കാമെന്ന് ലബോറട്ടറി പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു കഴിഞ്ഞു.

നിലവിൽ ലോകമെങ്ങും ഉപയോഗിക്കുന്ന 'ക്ലൗഡ് സീഡിംഗ്' രീതിയിൽ സിൽവർ അയോഡൈഡ് പോലുള്ള രാസവസ്തുക്കളാണ് മേഘങ്ങളിലേക്ക് വിതറുന്നത്. എന്നാൽ പുതിയ രീതിയിൽ, ഉയർന്ന ശേഷിയുള്ള ലേസർ പൾസുകൾ അന്തരീക്ഷത്തിലേക്ക് തൊടുത്തുവിടുകയാണ് ചെയ്യുന്നത്. ഈ രശ്മികൾ അന്തരീക്ഷത്തിൽ പ്ലാസ്മ ചാനലുകൾ അഥവാ ചെറിയ മിന്നലുകൾക്ക് സമാനമായ പാതകൾ സൃഷ്ടിക്കുകയും ഇത് ജലബാഷ്പം വേഗത്തിൽ ഘനീഭവിച്ച് മഴത്തുള്ളികളായി മാറാൻ സഹായിക്കുകയും ചെയ്യും. രാസവസ്തുക്കൾ ഉപയോഗിക്കാത്തതിനാൽ ഇത് പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുമുണ്ട്.

യുഎഇയിലെ ഏത് ഭാഗത്തും കൊണ്ടുപോയി പ്രവർത്തിപ്പിക്കാവുന്ന 'മൊബൈൽ ഹൈ-പവർ പൾസ്ഡ് ലേസർ' പ്രോട്ടോടൈപ്പ് ഇതിനായി ഗവേഷകർ തയ്യാറാക്കിയിട്ടുണ്ട്. നൂതനമായ ഈ സംവിധാനത്തിലൂടെ ഏത് ഭാഗത്ത് മഴ പെയ്യിക്കണം എന്ന് കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിക്ക് (NCM) കീഴിലുള്ള യുഎഇ റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്‌മെന്റ് സയൻസിൽ നിന്ന് 1.5 മില്യൺ ഡോളർ ഗവേഷണ ഗ്രാന്റ് ഈ പദ്ധതിക്ക് ലഭിച്ചു. കൂടാതെ, ഈ സാങ്കേതികവിദ്യയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ സംയുക്ത പേറ്റന്റിനായി അപേക്ഷയും നൽകിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും നേരിടുന്നതിൽ യുഎഇ നടത്തുന്ന ഈ പരീക്ഷണം വിജയിച്ചാൽ, ലോകത്തിലെ വരണ്ട പ്രദേശങ്ങളിലെ ജലലഭ്യതയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ. ഗില്ലൂം മട്രാസ് പറഞ്ഞു. ഇമാറാത്തി ഗവേഷകരായ ഷമ്മ അൽ മസ്രുയി, റീം അൽ അമേരി എന്നിവരുൾപ്പെടെയുള്ള വിദഗ്ദ്ധ സംഘമാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വരും വർഷങ്ങളിൽ ജല സുരക്ഷ ഉറപ്പാക്കുന്നതിൽ ലേസർ വിദ്യ നിർണ്ണായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

the uae has moved a new laser-based cloud seeding technology to field trials, aiming to trigger rainfall without using chemical agents. the innovative approach could transform weather modification efforts and strengthen water security across arid regions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  6 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  6 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  6 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago
No Image

നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  6 days ago
No Image

കേരള കോണ്‍ഗ്രസ് എം രാജാക്കാട് മണ്ഡലം പ്രസിഡന്റിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി 

Kerala
  •  6 days ago
No Image

യുഎഇക്ക് നേരെ പ്രതിദിനം 7 ലക്ഷം സൈബർ ആക്രമണങ്ങൾ; എഐ ഉപയോഗിച്ചുള്ള ഭീഷണിക്കെതിരെ ജാഗ്രതാ നിർദ്ദേശം

uae
  •  6 days ago
No Image

ഷാർജയിൽ സൗജന്യ പാർക്കിംഗ് അവസാനിക്കുന്നു; നാളെ മുതൽ ഫീസ് ഈടാക്കി തുടങ്ങും

uae
  •  6 days ago
No Image

സഞ്ജുവും ക്യാപ്റ്റനും ഒരുമിച്ച് വീണു; ഇങ്ങനെയൊരു തിരിച്ചടി ചെന്നൈയുടെ ചരിത്രത്തിലാദ്യം

Cricket
  •  6 days ago