പുണ്യങ്ങളുടെ കാലം: ഗള്‍ഫ്, അറബ് ലോകത്ത് വിശ്വാസികള്‍ വ്രതം അനുഷ്ഠിച്ച് തുടങ്ങി; തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ തറാവീഹ് നിസ്‌കരിച്ച് ഫലസ്തീനികള്‍ | Ramadan 2026
ദുബൈ/റിയാദ്: വിശ്വാസികള്‍ക്ക് ഇനി ആത്മസമര്‍പ്പണത്തിന്റെ ദിനരാത്രങ്ങള്‍. ഹിജ്‌റ വര്‍ഷം 1447ലെ വിശുദ്ധ റമദാന്‍ മാസത്തിന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് ആഫ്രോ അറബ് രാജ്യങ്ങളിലും തുടക്കമായി. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാസപ്പിറവി ദൃശ്യമായതോടെ ഇന്ന് (ഫെബ്രുവരി 18) വ്രതാരംഭം കുറിച്ചു. ഒപ്പമിതാ ഫലസ്തീനിലും ലബനനിലും സിറിയയിലുമെല്ലാം ഇന്ന് വിശ്വാസികള്‍ വ്രതം അനുഷ്ഠിച്ചു തുടങ്ങി.
ഇന്നലെ വൈകുന്നേരത്തോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മാസപ്പിറവി നിരീക്ഷണ സമിതികള്‍ യോഗം ചേരുകയും ചന്ദ്രക്കല ദൃശ്യമായതായി സ്ഥിരീകരിക്കുകയുമായിരുന്നു.
സഊദിയിലെ വിവിധ ഇടങ്ങളില്‍ മാസപ്പിറവി ദൃശ്യമായതോടെ ബുധനാഴ്ച റമദാന്‍ ഒന്നായി സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇരുഹറമുകളുടെയും സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നു.
ദുബൈ, അബുദാബി ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ മാസപ്പിറവി നിരീക്ഷണ സമിതികളുടെ സ്ഥിരീകരണത്തിന് പിന്നാലെ യു.എ.ഇയിലും വ്രതാരംഭം പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഇറാഖ്, യമന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ന് തന്നെയാണ് വ്രതാരംഭം. എന്നാല്‍ ഒമാന്‍, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ചില ഏഷ്യന്‍ രാജ്യങ്ങളില്‍ നാളെ (ഫെബ്രുവരി 19) ആയിരിക്കും റമദാന്‍ ഒന്ന്.
കനത്ത വേദനയ്ക്കിടയിലും വ്രതശുദ്ധിയില്‍ ഫലസ്തീന്‍
ഇസ്‌റാഈല്‍ നടത്തിവരുന്ന കനത്ത ആക്രമണങ്ങള്‍ക്കിടയിലും ഫലസ്തീനിലും റമദാന്‍ ആരംഭിച്ചു. ഗസ്സയിലെ തകര്‍ന്നടിഞ്ഞ വീടുകള്‍ക്കും താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ക്കുമിടയിലാണ് ഇത്തവണ പുണ്യമാസത്തെ സ്വീകരിക്കുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പ്രിയപ്പെട്ടവരുടെ വേര്‍പാടും പട്ടിണിയും ഗസ്സയിലെ റമദാന്‍ അന്തരീക്ഷത്തെ ബാധിച്ചിട്ടുണ്ട്. 'കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് പഴയ സന്തോഷമില്ല, എങ്കിലും വിശ്വാസത്തിന്റെ കരുത്തില്‍ ഞങ്ങള്‍ മുന്നോട്ട് പോകും' ഗസ്സ സിറ്റി സ്വദേശിയായ ഫിദ അയ്യാദ് പറയുന്നു. തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ തറാവീഹ് (റമദാനിലെ പ്രത്യേക രാത്രി നിസ്‌കാരം) നിര്‍വഹിക്കുന്ന ഫലസ്തീനികളുടെ ചിത്രം എ.പി പുറത്തുവിട്ടു.
പ്രാര്‍ത്ഥനാനിര്‍ഭരമായി ലോകം
ഇനിയുള്ള ഒരു മാസം പള്ളികളില്‍ തറാവീഹ് നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും കൊണ്ട് സജീവമാകും. പ്രാര്‍ത്ഥനയ്ക്കും ദാനധര്‍മ്മങ്ങള്‍ക്കും ആത്മപരിശോധനയ്ക്കുമായി നീക്കിവെക്കുന്ന ഈ മാസത്തില്‍ ലോകസമാധാനത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും പള്ളികളില്‍ നടക്കും. യു.എ.ഇയിലും സൗദിയിലും വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഭരണകൂടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 2025ല്‍ റെക്കോര്‍ഡ് എണ്ണം തീര്‍ത്ഥാടകരെ (1.95 കോടി) സ്വീകരിച്ച സൗദി അറേബ്യ, ഇത്തവണത്തെ റമദാന്‍ സീസണിലും വന്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
Palestinians in Gaza welcome Ramadan with prophetic chants in the streets. pic.twitter.com/52xI9ojkwd
— Quds News Network (@QudsNen) February 17, 2026
English Summary: The holy month of Ramadan 1447 has officially begun, with Wednesday, February 18, 2026, marking the first day of fasting in the UAE, Saudi Arabia, Qatar, Kuwait, Bahrain, and Palestine. The announcements followed the verified sighting of the crescent moon by religious and astronomical committees across the Middle East.
While the Gulf nations, including Dubai and Riyadh, welcomed the month with festive preparations and official greetings from leadership—such as UAE President Sheikh Mohamed bin Zayed Al Nahyan and Saudi King Salman—the atmosphere in Palestine remains somber. In the Gaza Strip, Palestinians are observing the fast amidst the devastating aftermath of conflict and a fragile ceasefire, with many residents expressing that the loss of loved ones has dampened the traditional festive spirit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."