HOME
DETAILS

ഡീലിൽ വീണ്ടും ആരോപണ പ്രത്യാരോപണം

  
April 03, 2026 | 2:46 AM

Allegations and counter-allegations again in the deal

തിരുവനന്തപുരം: വോട്ട് ഡീല്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് വീണ്ടും ചൂടുപിടിച്ചു. ഇടതുപക്ഷവും എസ്.ഡി.പി.ഐയുമായി ഡീല്‍ എന്നതാണ് വീണ്ടും സജീവ ചര്‍ച്ചയായത്. ബി.ജെ.പി, എസ്.ഡി.പി.ഐ, പി.ഡി.പി. എന്നീ സംഘടനകളുമായി നടത്തിയ ഡീലിന്റെ ബലത്തില്‍ ജയിച്ചുകയറാമെന്നാണ് പിണറായി വിജയനും ഇടതുപക്ഷവും വിലയിരുത്തുന്നതെന്ന കടുത്ത ആക്ഷേപമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. 

എസ്.ഡി.പിഐയുടെ വോട്ട് വേണ്ടെന്ന് അസന്നിഗ്ധമായി പറയേണ്ട കാര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ ബി.ജെ.പിയുമായി ഡീല്‍ ഉണ്ടാക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം.  ഏതെങ്കിലും ഒരു സീറ്റില്‍ ബി.ജെ.പിക്ക് ജയിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ സഹായം അനിവാര്യമാണ്. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മന്ത്രി വി. ശിവന്‍കുട്ടി എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയതായി അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം, ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തയാറാകുമോ എന്നും ചോദിച്ചു. 

എസ്.ഡി.പി.ഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല. ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്രവിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ലെന്നും സി.പി.എം നേതാവ് എ.കെ.ബാലന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 
അഭിമന്യു കേസ് ഉന്നയിക്കുന്നത് എസ്.ഡി.പി.ഐ.-സി.പി.എം. മുന്നണിയുണ്ടെന്ന് വരുത്താനാണ്. സഖാവ് കുഞ്ഞാലി വധക്കേസിലെ പ്രതി ആര്യാടൻ മുഹമ്മദിന് വോട്ട് ചെയ്തവരാണ് ഞങ്ങള്‍. മുന്നണിയുണ്ടാക്കിയാല്‍ അന്തസായി രാഷ്ട്രീയം പറയുമെന്നും അത്തരത്തിലൊരു ധാരണയോ ഉടമ്പടിയോ ഉണ്ടാക്കിയിട്ടില്ലെന്നും ബാലന്‍ പറഞ്ഞു.

ബി.ജെ.പിക്ക് സാധ്യതയുള്ള തൃപ്പൂണിത്തുറ മണ്ഡലം ട്വന്റി 20ക്ക് നല്‍കിയത് ബി.ജെ.പി.-സി.പി.എം ഡീലിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.ബാബു ഒരു അഭിമുഖത്തില്‍ ആരോപിച്ചു. എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും സി.പി.എമ്മും ഇടതുപക്ഷവും ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണം യു.ഡി.എഫിലെ കൂടുതല്‍ നേതാക്കള്‍   ഉന്നയിക്കുകയാണ്. കോണ്‍ഗ്രസിനെതിരേ സി.പി.എമ്മും ഡീല്‍ ആരോപണത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറകുന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  a day ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  a day ago
No Image

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

National
  •  a day ago
No Image

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

uae
  •  a day ago
No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  a day ago
No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  a day ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  a day ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  a day ago