HOME
DETAILS

നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം തുടർഭരണം ഉറപ്പാക്കൽ; മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം പുറത്ത്

  
February 18, 2026 | 4:51 AM

cm pinarayi vijayan old speech reveals nava kerala survey aimed power

തിരുവനന്തപുരം: വിവാദമായ നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം പുറത്ത്. സർവേയുടെ തിരുവനന്തപുരം ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി ഒക്ടോബർ 22ന്  സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി ലക്ഷ്യം തുറന്നു പറഞ്ഞത്. തുടർഭരണത്തിന്റെ ആവശ്യകത സർവേയുമായി എത്തുന്നവർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.  

കേരളത്തിന് കൂടുതൽ അഭിവൃദ്ധി കൈവരിക്കാൻ സംസ്ഥാന സർക്കാർ തുടരേണ്ടതുണ്ട്. പത്തുവർഷത്തെ ഭരണവിരുദ്ധ വികാരം കേരളത്തിലില്ലെന്നും, എല്ലാ മേഖലകളിലും സംസ്ഥാനം കൈവരിച്ച മുന്നേറ്റം ജനങ്ങളെ സർവേയിലൂടെ ധരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നും മനോരമ ന്യൂസ് പുറത്തുവിട്ട വാർത്തയിൽ പറയുന്നു. ജനങ്ങളുടെ ചോദ്യങ്ങൾക്ക് പ്രകോപിതരാകാതെ വ്യക്തമായ മറുപടി നൽകണമെന്നും വൊളൻറിയർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശമുണ്ട്. 

സർവേയ്ക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്ന് സർക്കാരും മന്ത്രിമാരും ആവർത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ തന്നെ ശബ്ദരേഖ പുറത്തുവരുന്നത്. നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ തന്നെ ശബ്ദരേഖ പുറത്തുവന്നത് ഉദ്ദേശശുദ്ധിയെ കൂടുതൽ ചോദ്യം ചെയ്യുന്നതായി.

വികസന, ക്ഷേമ സംരംഭങ്ങളെ കുറിച്ചുള്ള പൊതുജനാഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്നതിനായി പൊതുഫണ്ട് ഉപയോഗിച്ച് നടത്തിവരുന്ന 'നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം' എന്ന സർവേ നിർത്തിവെക്കാനാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്. 20 കോടി രൂപയോളം ചെലവിട്ടാണ് സിപിഎം പ്രവർത്തകരെ ഉപയോഗിച്ച് സർവേ നടത്തിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  6 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  6 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  6 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  6 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  6 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  6 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  6 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  6 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  6 days ago