ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
തൊട്ടില്‍പ്പാലം: ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല. കുറ്റ്യാടി -തൊട്ടില്‍പ്പാലം സംസ്ഥാന പാതയില്‍ കായക്കൊടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു സമീപത്തെ പാലത്തിനടുത്താണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത്.
കാവിലുംപാറ കായക്കൊടി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തുന്ന പ്പൈപ് ലൈനാണ് ഒരാഴ്ച മുന്‍പ് പൊട്ടിയത്. പൈപ്പ് ലൈനിലെ പൊട്ടിയ ഭാഗത്തു നിന്ന് അതിശക്തമായി വെള്ളം ചീറ്റുന്നത് കാരണം ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നതണ്ട്. അതേസമയം സ്ഥിരമായി ഉണ്ടാകുന്ന തകരാറ് വേണ്ടവിധം പരിഹരിക്കാത്തതാണ് പൈപ്പ് പൊട്ടാന്‍ ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഇവിടെ ബൈക്ക് ഓട്ടോയില്‍ ഇടിച്ചിരുന്നു. സംഭവത്തില്‍ ബൈക്ക് യാത്രികനു നിസാരമായി പരുക്കേറ്റിട്ടുണ്ട്. പൈപ്പ് ലൈനിന്റെ തകരാര്‍ ശാശ്വതമായി പരിഹരിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."