HOME
DETAILS

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

  
Web Desk
February 18, 2026 | 6:22 PM

minister or kelu announced that orders have been issued to begin land acquisition for wayanad medical college campus

മാനന്തവാടി: വയനാട് മെഡിക്കൽ കോളജിന്റെ സ്ഥിരം ക്യാമ്പസിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾക്ക് ഉത്തരവായി. മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടതായി മന്ത്രി ഒ ആർ കേളു അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്. 

ഇതോടെ വയനാട്ടുകാരുടെ ചിരകാല സ്വപ്‌നമായ മെഡിക്കൽ കോളജിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ദീർഘകാല പ്രതിസന്ധിക്കാണ് പരിഹാരമാവുന്നത്. വയനാടിൻറെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് ഒരു മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നത് വലിയ കടമ്പയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ നാൾ മുതൽ തൻ്റെ മുൻഗണനാ പട്ടികയിൽ ഉണ്ടായിരുന്ന വിഷയമാണിതെന്നും നിരവധി മന്ത്രിതല ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ വിജയകരമായ ഈ ഘട്ടത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയിലുള്ള ഇ ആൻഡ് എസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയാണ് മെഡിക്കൽ കോളേജിനായി കൈമാറുന്നത്. നിലവിൽ വെസ്റ്റഡ് ഫോറസ്റ്റ് വിഭാഗത്തിൽപ്പെട്ട 11.2778 ഹെക്ടർ (ഏകദേശം 28 ഏക്കർ) ഭൂമിയാണ് വിട്ടുനൽകാൻ ഉത്തരവായിരിക്കുന്നത്. വനം ഭൂമി വിട്ടുനൽകുന്നതിന് പകരമായി വനവൽക്കരണം നടത്തുന്നതിനായി വയനാട് ജില്ലയിൽ തന്നെ റവന്യൂ ഭൂമി കണ്ടെത്തി നൽകിയിട്ടുണ്ട്.

സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നുള്ള നടപടികൾ പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഇനി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻറെ അന്തിമ അനുമതി കൂടി ലഭിച്ചാൽ ഈ ഭൂമി മെഡിക്കൽ കോളേജിന് സ്വന്തമാകും. കേന്ദ്രാനുമതി വേഗത്തിലാക്കുന്നതിനായി സർക്കാർ തലത്തിൽ സജീവമായ ഇടപെടലുകൾ തുടരുമെന്ന് മന്ത്രി ഉറപ്പുനൽകി. വയനാട് മെഡിക്കൽ കോളേജിനെ അത്യാധുനിക സൗകര്യങ്ങളുള്ള മികവിൻറെ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Orders have been issued to begin land acquisition for the permanent campus of Wayanad Medical College. Minister O. R. Kelu announced via Facebook that the government has approved the acquisition of 28 acres of land at Ambukuthi in Mananthavady taluk for the project.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂയോര്‍ക്കിലെ ഇസ്‌റാഈല്‍ ഡേ പരേഡില്‍ നിന്ന് വിട്ടു നിന്ന് മംദാനി; പരേഡില്‍ പങ്കെടുക്കാത്ത ആദ്യ മേയര്‍ 

International
  •  11 days ago
No Image

മലയാളം മീഡിയം സ്‌കൂളില്‍ മലയാളി കുട്ടികളില്ല; ഒന്നിലും രണ്ടിലും മുഴുവന്‍ വിദ്യാര്‍ഥികളും അതിഥി തൊഴിലാളികളുടെ മക്കള്‍, കൗതുകമായി ഈ കൊച്ചി സ്‌കൂള്‍

Kerala
  •  11 days ago
No Image

വഖ്ഫ് സ്ഥാപനങ്ങളെ കോടതി ഫീസിൽനിന്ന് ഒഴിവാക്കൽ: നിയമപരമായ അടിസ്ഥാനമെന്ത്?: സുപ്രിംകോടതി

National
  •  11 days ago
No Image

നിയമവിരുദ്ധ കെട്ടിടം പൊളിക്കുന്നതിന് പകരം പിഴ ഈടാക്കാം: സുപ്രിംകോടതി

National
  •  11 days ago
No Image

ആഡംബര ജീവിതത്തിനും വിനോദയാത്രകള്‍ക്കും പണം കണ്ടെത്താന്‍ മോഷണം; കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളടക്കം മൂന്നുപേര്‍ പൊലിസ് പിടിയില്‍

Kerala
  •  11 days ago
No Image

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ട്, മുഹ്‌സിന് 34

Kerala
  •  11 days ago
No Image

വിജ്ഞാപനം പുറത്തിറങ്ങി: രാജ്യസഭാ തെരഞ്ഞെടുപ്പ് 18ന്; ക്രോസ് വോട്ട് പേടിയിൽ കോൺഗ്രസ്

National
  •  11 days ago
No Image

പ്ലസ് വൺ ഏകജാലകം: അപേക്ഷ നാളെ അവസാനിക്കും 

Kerala
  •  11 days ago
No Image

കൊച്ചിയില്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; കമന്റടിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം, യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  11 days ago
No Image

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala
  •  11 days ago

No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  11 days ago
No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  11 days ago
No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  11 days ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  11 days ago