HOME
DETAILS

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ട്, മുഹ്‌സിന് 34

  
Web Desk
June 02, 2026 | 4:30 AM

shanimol usman becomes deputy speaker securing 99 votes

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. 99 വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. എതിരാളി പട്ടാമ്പി എം.എ.എ മുഹമ്മദ് മുഹ്‌സിന് 34 വോട്ടുകള്‍ ലഭിച്ചു. സ്പീക്കര്‍ ഉള്‍പെടെ നാല് പേര്‍ വോട്ട് ചെയ്തില്ല. 

അരൂര്‍ എം.എല്‍.എയാണ് ഷാനിമോള്‍. സഭയില്‍ 102 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഭരണപക്ഷ സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു.  തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി വിട്ട് നിന്നു.

അതേസമയം, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കും സഭയില്‍ ഇന്ന് തുടക്കമാകും. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സമകാലിക വിവാദങ്ങള്‍ ചര്‍ച്ചയില്‍ ഉടനീളം ഉയര്‍ന്നുവരുമെന്നാണ് സൂചന. പിണറായി വിജയന്റെ വാടകവീട്ടിലെ ഇ.ഡി റെയ്ഡ്, വന്ദേമാതരം വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷത്തിന്റെ ശ്രമം.

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍, ആര്‍.എസ്.എസിന് മുന്നില്‍ പൂര്‍ണമായി വഴിപ്പെട്ടു എന്ന ആരോപണമാകും പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തുക. എന്നാല്‍ തൃശൂര്‍ പൂരം കലക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. മറ്റ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളും സഭയില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ശേഷമുള്ള പുതിയ സഭാ സമ്മേളനത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ മറ്റന്നാള്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സംസാരിക്കും. തുടര്‍ന്നുള്ള സഭാ ചര്‍ച്ചകള്‍ക്കെല്ലാം മുഖ്യമന്ത്രി വി.ഡി സതീശനായിരിക്കും സഭയില്‍ മറുപടി നല്‍കുക.

shanimol usman was elected as the deputy speaker of the kerala legislative assembly after securing 99 votes. rival candidate muhsin received 34 votes in the election.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  4 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  4 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  4 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  4 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  4 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  4 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  4 days ago
No Image

പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്

Kerala
  •  4 days ago
No Image

സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story

Football
  •  4 days ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

uae
  •  4 days ago