HOME
DETAILS

നിയമവിരുദ്ധ കെട്ടിടം പൊളിക്കുന്നതിന് പകരം പിഴ ഈടാക്കാം: സുപ്രിംകോടതി

  
June 02, 2026 | 4:43 AM

supreme court rules illegal buildings can be fined instead of demolished

ന്യൂഡൽഹി: നിയമവിരുദ്ധമായി അനുവദിച്ച ഭൂമിയിൽ നിർമിച്ചതാണെങ്കിലും കെട്ടിടം പൊളിക്കുന്നതിന് പകരം പിഴയീടാക്കി ഭൂമി ക്രമപ്പടുത്താവുന്നതാണെന്ന് സുപ്രിംകോടതി വിധി. മുംബൈ നവി മുംബൈയിലെ വാഷി സെക്ടർ 30എയിൽ നിയമവിരുദ്ധമായി ഷോപ്പിങ് മാളും ഹോട്ടലും നിർമിച്ച കേസിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി. കൊച്ചിയിലെ മരട് കേസിൽ 2019 മെയിലെ സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായാണ് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് ആധാരെ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 

ഭൂമി അതിന്റെ യഥാർഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്ന ബോംബെ ഹൈക്കോടതി നിർദേശം ബെഞ്ച് റദ്ദാക്കി. 450 കോടി രൂപ നിക്ഷേപവും 8,000 പേരുടെ ഉപജീവനമാർഗവും വാർഷിക നികുതി വരുമാനം 100 കോടി രൂപയുമുള്ള കെട്ടിടം പൊളിച്ചു നീക്കാൻ കഴിയില്ല.

പൊളിച്ചുമാറ്റൽ മൂലമുണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ ദോഷം വിനാശകരവും പരിഹരിക്കാനാകാത്തതുമാണ്. പൊതുജനങ്ങളുടെ ചെലവിൽ ശിക്ഷ നടപ്പാക്കരുത്. 318.31  കോടി പിഴയീടാക്കി ഭൂമി ക്രമപ്പടുത്താവുന്നതാണെന്നും ബെഞ്ച് പറഞ്ഞു. 

തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച് നിർമിച്ചതായതിനാൽ മരടിലെ ആൽഫ സെറീൻ, ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരു മാസത്തിനകം പൊളിച്ചുനീക്കാനായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അന്നത്തെ സുപ്രിംകോടതി ബെഞ്ചിന്റെ വിധി.

 

The Supreme Court has ruled that illegal or unauthorized constructions do not always need to be demolished. Instead, regularisation can be allowed by imposing a heavy fine or penalty, provided the building does not violate public safety, zoning laws, or cause severe environmental damage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  4 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  4 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  4 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  4 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  4 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  4 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  4 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  4 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  4 days ago