നാളികേര കര്‍ഷകര്‍ക്ക് താങ്ങായി കോ-ഓപറേറ്റീവ് സൊസൈറ്റി
കക്കട്ടില്‍: വടകര താലൂക്ക് പ്രൈമറി കോ-ഓപറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റി നാളികേര കര്‍ഷകര്‍ക്ക് തങ്ങായി നിലകൊള്ളുന്നു. സൊസൈറ്റി ഉയര്‍ന്ന വിലയ്ക്കാണ് കര്‍ഷകരില്‍ നിന്നു തേങ്ങ സംഭരിക്കുന്നത്.
4500 അംഗങ്ങളുള്ള സ്ഥാപനത്തിന് ദിവസേന 25,000 നാളികേരം സംസ്‌കരിക്കുന്ന ഡ്രെയര്‍ യൂനിറ്റും വെര്‍ജിന്‍ ഓയില്‍ പ്ലാന്റും എക്‌സ്‌പെല്ലര്‍ യൂനിറ്റുമുണ്ട്.
ജീവനക്കാരും തൊഴിലാളികളുമായി 30പേര്‍ ജോലി ചെയ്യുന്ന സൊസൈറ്റിയുടെ കേരോദയ വെളിച്ചെണ്ണയും വെര്‍ജിന്‍ ഓയിലും ജനപ്രിയ ഉല്‍പന്നങ്ങളാണ്. കര്‍ഷകരില്‍ നിന്നു നാളികേരം ശേഖരിച്ച് സംസ്‌കരിച്ച് ഗുണനിലവാരമുള്ള കൊപ്ര മാത്രം ഉപയോഗിച്ചാണ് എക്‌സ്‌പെല്ലര്‍ യൂനിറ്റ് ഡബിള്‍ഫില്‍ട്ടര്‍ ചെയ്ത് കേരോദയ ഉല്‍പാദിപ്പിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രകൃതിദത്തവും നൂറുശതമാനം പരിശുദ്ധവുമായ കേരോദയുടെ നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."