HOME
DETAILS

അന്നത്തെ പോലെ 'അഡ്ജസ്റ്റ്‌മെന്റ് ആക്രമണ'വും നടക്കില്ല, യുഎസിന് ഒരു നിലക്കും വഴങ്ങാതെ ഇറാൻ, ട്രംപിനൊപ്പം നിൽക്കാതെ ഗൾഫ് രാഷ്ട്രങ്ങളും

Trumps Rhetoric vs the New Reality of Iran
  
കെ. ജംഷാദ്
February 21, 2026 | 12:55 AM

Trumps Rhetoric vs the New Reality of Iran

ഇറാനും അമേരിക്കയും തമ്മിൽ ഇനിയൊരു ആക്രമണം ഉണ്ടായാൽ, ഇറാന്റെ മണ്ണിൽ വിദേശ ആക്രമമുണ്ടായാൽ അതൊരിക്കലും 2025 ജൂണിൽ നടന്ന ആക്രമണം പോലെ ആകില്ല. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്ന ഒരു വിവരമുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതുകൊണ്ടാണ് അക്കാര്യം പങ്കുവെക്കാതിരുന്നത്. ഇറാനിലെ രണ്ടു കേന്ദ്രങ്ങൾ ആക്രമിക്കാൻ അനുവദിക്കണമെന്നും പകരം തങ്ങളുടെ ഒരു സൈനിക കേന്ദ്രത്തിൽ ആക്രമണം നടത്താമെന്നും മുൻകൂട്ടി അറിയിക്കണമെന്നും ഇറാനോട് യു.എസ് ആവശ്യപ്പെട്ടു എന്നുള്ളതായിരുന്നു അത്.

എന്നാൽ ആ നിർദ്ദേശം ഇറാൻ തള്ളി. തങ്ങളുടെ പ്രദേശത്ത് അക്രമണം നടന്നാൽ കനത്ത തിരിച്ചടി നേരിടും എന്നാണ് ഇറാൻ സൂചിപ്പിച്ചത്. 2025 ജൂണിൽ ഇറാനിലെ ആണവ കേന്ദ്രത്തിന് സമീപം യു.എസ് ബോംബറുകൾ ബോംബിട്ടതും തിരിച്ച് മിഡിൽ ഈസ്റ്റിലെ യു.എസിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ ദോഹയിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതും ഒരു ഒത്തുതീർപ്പ് പരിപാടിയായിരുന്നു എന്ന് അന്നു തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

യു.എസ് സൈനികർക്ക് പരുക്കേൽക്കാതെ ആക്രമണത്തിന് മുമ്പ് സൈനികരെ അവിടെനിന്നും മാറ്റാൻ സമയം നൽകി ഇറാനിലെ ജനതയെ വിശ്വസിപ്പിക്കുന്ന തരത്തിൽ ഒരു ആക്രമണം. ഇതിനു പിന്നീട് അമേരിക്ക തിരിച്ചടിച്ചതും ഇല്ല. അമേരിക്കയാകട്ടെ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടാക്കാതെ അതിനു സമീപം ആർക്കും പരുക്കേൽക്കാതെ ബോംബിട്ടു തിരിച്ചുപോന്നു. അത്തരം അഡ്ജസ്റ്റ്‌മെന്റ് ആക്രമണവും നടക്കില്ല എന്നാണ് ഇപ്പോൾ ഇറാന്റെ നിലപാട്.

ആണവ കേന്ദ്രം തകർത്തുവന്ന് ട്രംപ് അവകാശപ്പെട്ടപ്പോൾ ഉപഗ്രഹ നിരീക്ഷണം വഴി അത് തെറ്റാണെന്ന് മാധ്യമങ്ങളും മറ്റും തെളിയിച്ചു. പിന്നീട് ഈ കാര്യം മുതിർന്ന യു.എസ് സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തുകയും അവരെ ട്രംപ് പുറത്താക്കുകയും ചെയ്തു. ഇത്തരം ഒരു പരസ്പര ധാരണ മൂലമുള്ള ആക്രമണം ഇനി നടക്കില്ല എന്നാണ് ഇറാൻ സൂചന നൽകിയത്. ആക്രമിച്ചാൽ കനത്ത തിരിച്ചടി എന്ന നിലപാടിൽ നിൽക്കുകയാണ് ഇറാൻ. കഴിഞ്ഞദിവസം UN രക്ഷാസമിതിക്ക് നൽകിയ കത്തിലും ഇക്കാര്യം ഇറാൻ സൂചിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം തങ്ങൾക്ക് പിന്തുണ ഉണ്ടാക്കുകയാണ് ഇറാന്റെ ഇപ്പോഴത്തെ നയതന്ത്രനീക്കം. അമേരിക്കയോട് തങ്ങൾക്ക് ശത്രുതയില്ല എന്നും എന്നാൽ ഇസ്രായേലിനോട് അങ്ങനെയല്ല എന്നും ഇസ്രായേലിനെ ആക്രമിച്ചാൽ ഒത്തുതീർപ്പിന് വരരുതെന്നും യുഎസിനോട് ചർച്ചകളിൽ ഇറാൻ പറഞ്ഞുവെച്ചിട്ടുണ്ട്. കഴിഞ്ഞതവണ ഇസ്രായേലിന് വേണ്ടിയാണ് അമേരിക്ക ഇറാനിൽ ആക്രമണം നടത്തിയത്. അത്തരം പരിപാടിക്ക് ഇനി മുതിരേണ്ട എന്നാണ് മുന്നറിയിപ്പ്. 

ഇറാന്റെ കൈയ്യിലെ ആയുധങ്ങൾ 

ഇറാനിൽ ആക്രമണം നടത്തിയാൽ ഗൾഫിലെ യുഎസിന്റെ സൈനിക കേന്ദ്രങ്ങൾ, വിമാനവാഹിനി കപ്പൽ ആയ യുഎസ്എസ് എബ്രഹാം ലിങ്കൻ, ഇസ്രായേൽ, ഗൾഫിൽ തന്നെ ഖത്തറിലെ യുഎസ് സൈനിക കേന്ദ്രം ഇതാണ് ഇറാൻ ലക്ഷ്യമാക്കുന്നത്. ഖത്തറിലെ സൈനിക കേന്ദ്രം ഇറാന് വലിയ ഭീഷണിയാണ്. ഇറാനെ മുൻനിർത്തിയാണ് ഏറ്റവും വലിയ സൈനിക കേന്ദ്രം അവിടെ യു.എസ് സ്ഥാപിച്ചത്. ഇത് തിരിച്ചെടുക്കുമെന്ന് ഖത്തർ രാജവംശം കഴിഞ്ഞ ആക്രമണത്തിന് പിന്നാലെ പറഞ്ഞിരുന്നു. അമേരിക്കക്ക് ലീസിന് നൽകിയതാണെന്നും ഭൂമി തങ്ങൾ തിരിച്ചെടുക്കുമെന്ന് ആണ് അവർ പറഞ്ഞത്. ഖത്തറിന് ഭീഷണി ഉണ്ടായാൽ അവർ അത് ചെയ്തേക്കും. അതിനുവേണ്ടി ഖത്തറിലെ സൈനിക താവളം ഇറാൻ ആക്രമിക്കും.

അമേരിക്കയുടെ അഭിമാനമായ യുഎസ്എസ് അബ്രഹാംലിങ്കൻ കടലിൽ താഴ്ത്തും എന്നാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പറയുന്നത്. ഇറാന്റെ ഹൈപ്പർ സോണിക് മിസൈൽ ഉപയോഗിച്ച് അത് സാധ്യമാണെന്നുള്ള പേടി അമേരിക്കക്കുമുണ്ട്. ഈ വമ്പൻ വിമാനവാഹിനിയെ സംരക്ഷിക്കാൻ മിസൈൽ പ്രതിരോധ പടക്കപ്പലുകൾ ഒപ്പമുണ്ട്. എന്നാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് നേരിടാൻ കഴിയാത്ത ഹൈപ്പർ സോണിക്ക് മിസൈൽ ഇറാൻ മുമ്പ് ഇസ്രായേലിൽ പലതവണ പരീക്ഷിച്ചതാണ്. ഇറാന്റെ പ്രോക്സി സംഘടനയായ ഹൂതികൾ വരെ ഇസ്രായേലിൽ ആക്രമണം നടത്തുന്നത് ഈ മിസൈൽ ഉപയോഗിച്ചാണ്. അമേരിക്കയുടെ അഭിമാനം കടലിൽ താഴ്ത്തിയാൽ അതിലും വലിയ നാണക്കേട് അവർക്ക് നേരിടാൻ ഇല്ല. 

ഹൈപ്പർ സോണിക്ക് മിസൈലിനേക്കാൾ ശക്തമായ ആയുധം ഇറാന്റെ പക്കൽ ഉണ്ടോയെന്ന് സംശയമുണ്ട്. ഖാംനയുടെ കഴിഞ്ഞ ദിവസത്തെ വിമാനവാഹിനി മുക്കാൻ കഴിയുന്ന ആയുധമാണ് ഏറ്റവും ശക്തമായത് എന്നുള്ള പ്രസ്താവന ഈ സംശയം ശക്തിപ്പെടുത്തുന്നു. അത് യുഎസ് തള്ളിക്കളയുന്നില്ല. 

അടുത്ത ഇറാന്റെ ലക്ഷ്യം ഇസ്രായേൽ 

കഴിഞ്ഞതവണ കണക്കിന് കിട്ടിയ ഇസ്രായേൽ പിന്നീട് ഇറാനിൽ ഒരു ചെറു ആക്രമണം നടത്താൻ തയ്യാറായിട്ടില്ല. ഇറാന്റെ മുതിർന്ന സൈനിക നേതാക്കളെയും ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും ഇറാനിൽ ഇസ്രായേൽ ഉണ്ടാക്കിയ മൊസാദിന്റെ ചാര ശൃംഖല ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ ഏറ്റവും വലിയ ഇൻ്റലിജൻസ് വീഴ്ചയായിരുന്നു അവ. ഇറാൻ ഇപ്പോൾ ആ തെറ്റ് തിരിച്ചറിഞ്ഞ് നൂറുകണക്കിന് മൊസാദ് ചാരന്മാരെ പിടികൂടി വകവരുത്തി കഴിഞ്ഞു. കഴിഞ്ഞ കലാപം പോലും അതിന് ഇറാൻ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അതോടെ പ്രക്ഷോഭകരും കലാപവും ഒതുങ്ങി. പ്രക്ഷോഭകർക്ക് ഇറാൻ പ്രസിഡണ്ട് മാപ്പ് നൽകുകയും ചെയ്തു. അതിനർത്ഥം പ്രക്ഷോഭത്തിൻ്റെ സൂത്രധാരന്മാർ ഇപ്പോഴും പുറത്ത് സുരക്ഷിതമായി കഴിയുന്നു എന്നല്ല. അവരെ പിടികൂടുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. തുർക്കിയിൽ അട്ടിമറിക്ക് ശ്രമിച്ചപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച ആയിരക്കണക്കിന് ആളുകളെ തുർക്കി അറസ്റ്റ് ചെയ്തിരുന്നു. ഇല്ലെങ്കിൽ ഇവർ വീണ്ടും പ്രശ്നമുണ്ടാക്കും. ഇറാനും അങ്ങനെ എന്തോ ചെയ്തിട്ടുണ്ട്. അതാണ് പ്രക്ഷോഭം കെട്ടടങ്ങിയത്.

ഇറാനികൾ ആണ് മൊസാദിന് വേണ്ടി പ്രവർത്തിച്ച ചാരൻമാർ. ഇന്റലിജൻസ് നെറ്റ്‌വർക്ക് ശക്തിപ്പെടുത്തിയതിനു ശേഷം ഇപ്പോൾ ചൈന അവരുടെ ചാര ഉപഗ്രഹങ്ങൾ ഉൾപ്പെടെ അതിനൂതന സാങ്കേതിക വിദ്യകളുടെ ഇന്റലിജൻസ് സഹായം ഇറാന് നൽകുന്നുണ്ട്. കഴിഞ്ഞദിവസം ചാര ഉപഗ്രഹം അമേരിക്കയുടെ സൈനിക വിമാനങ്ങളെ ചിത്രം എടുത്ത് അവ ഏത് കാറ്റഗറി എന്ന് എ.ഐ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നല്ലോ. 

ഏഷ്യൻ മേഖലയിൽ യുഎസ്, ഇസ്രായേൽ രാജ്യങ്ങൾ നടത്തുന്ന ഭീകരവാദം തങ്ങളുടെ സുരക്ഷക്കും സ്ഥിരതയ്ക്കും പുരോഗതിക്കും എക്കാലവും തടസ്സമാണെന്ന് ഏഷ്യയിലെ വൻശക്തികളായ ചൈനയും റഷ്യയും മനസ്സിലാക്കുന്നു. ഏഷ്യയെ പടിഞ്ഞാറൻ ഭീകരവാദത്തിൽ നിന്ന് മോചിപ്പിക്കുക എന്നുള്ള സുവർണ്ണാവസരത്തിനു വേണ്ടി ഇറാനുമായി യുഎസ് ഏറ്റുമുട്ടിയാൽ ഒളിഞ്ഞും തെളിഞ്ഞും ഉള്ള സഹായം ഇവർ നൽകും. ഉത്തരകൊറിയയും തക്കം പാർത്തിരിക്കുകയാണ്. അതിനാൽ ഇറാനിൽ ഒരു ആക്രമണത്തിന് ട്രംപ് മുതിർന്നാൽ പോലും യുഎസിന്റെ മുതിർന്ന ഉപദേശകർ പ്രോത്സാഹനം നൽകാൻ സാധ്യത കുറവാണ്. 

(സുപ്രഭാതം വിദേശ ഡെസ്ക് ചീഫ് ആണ് ലേഖകൻ)

English Summary :  Reports suggest that a secret U.S. proposal—offering a pre-planned exchange of strikes to save face—was recently rejected by Iran. This contrasts with the events of June 2025, where both nations allegedly engaged in a "compromise" attack.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  17 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  17 days ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  17 days ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  17 days ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  17 days ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  17 days ago
No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  17 days ago
No Image

ഇസ്റാഈലോ അതോ അമേരിക്കയോ? ബഹിഷ്‌കരണം മറികടക്കാൻ ഇസ്റാഈലി ടെക് കമ്പനികൾ വേഷം മാറുന്നതായി ഡിജിറ്റൽ തെളിവുകൾ

International
  •  17 days ago
No Image

ദുബൈയിലെ തീപിടിത്തം: വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്; അൽ ഖബൈസിയിലെ ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കി

uae
  •  17 days ago
No Image

അദാനിയുമായി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

Kerala
  •  17 days ago