HOME
DETAILS

ഇന്ന് നിശബ്ദപ്രചാരണം, വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തില്‍ സ്ഥാനാര്‍ഥികള്‍, നാളെ പോളിങ് ബൂത്തിലേക്ക്...

  
April 08, 2026 | 6:33 AM

silent-campaign-day-candidates-final-push-to-secure-votes

കോഴിക്കോട്: പരസ്യപ്രചാരണങ്ങള്‍ക്ക് ഇന്നലെ ആവേശകരമായ കലാശക്കൊട്ട് വീണതോടെ ഇന്ന് നിശബ്ദപ്രചാരണം. നാളെ പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ എത്തുന്നതിനുമുമ്പായി വഴുതിയും ഇടഞ്ഞും നില്‍ക്കുന്ന വോട്ടുകള്‍ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. കൊട്ടിക്കലാശം കഴിഞ്ഞെങ്കിലും ഇന്നും സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തിരക്കിന്റെ ദിവസമാണ്. 

ബൂത്ത് ഒരുക്കം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ഒരു വിഭാഗം നീളുമ്പോള്‍ എതിര്‍ ചേരിയില്‍ നിന്നുള്‍പ്പെടെ വോട്ട് മറിക്കാനുള്ള ശ്രമങ്ങളിലാകും മറുവിഭാഗം. നേരില്‍ക്കണ്ടാല്‍ വോട്ട് ഉറപ്പെന്ന് അറിയിപ്പ് ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് സ്ഥാനാര്‍ഥികള്‍ എത്തും. ഏതെങ്കിലും നേതാക്കള്‍ പറഞ്ഞാല്‍ വോട്ട് കിട്ടുമെന്നുണ്ടെങ്കില്‍ അത്തരക്കാരെ കാണാന്‍ നേതാക്കളും റെഡി.

ഇതിനോടകം തന്നെ വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പ് വിതരണം എല്ലാ മുന്നണികളുടെയും പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാതൃകാ ബാലറ്റ് യൂനിറ്റ് ഉപയോഗിച്ചുള്ള പ്രചാരണവും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ പോളിങ് സ്റ്റേഷനുകളില്‍നിന്ന് നിശ്ചിത അകലത്തില്‍ സ്ഥാനാര്‍ഥികളുടെ ബൂത്ത് ക്രമീകരിക്കലും പോസ്റ്ററുകളും ഫ്‌ലക്സുകള്‍ സ്ഥാപിക്കലും നടക്കും. ഇതിനായി മുന്‍കൂട്ടിതന്നെ ഓരോരുത്തരും സ്ഥലം ബുക്ക് ചെയ്തിട്ടുണ്ട്. 

ഓരോ ബൂത്തുകള്‍ക്ക് കീഴിലും തങ്ങളുടെ സ്ഥാനാര്‍ഥിക്ക് എത്ര വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ഏകദേശ കണക്കെടുപ്പും പ്രവര്‍ത്തകര്‍ തുടങ്ങിയിട്ടുണ്ട്. വോട്ടര്‍മാരുടെ പശ്ചാത്തലവും അവരുടെ പൊതുവായിട്ടുള്ള സംസാരങ്ങളും പ്രവര്‍ത്തികളുമൊക്കെ കണക്കുകൂട്ടിയാണ് പ്രവര്‍ത്തകര്‍ വോട്ടര്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സാധ്യതയെന്ന കണക്കെടുക്കുന്നത്. മണ്ഡലത്തിന് പുറത്തുള്ള വോട്ടര്‍മാര്‍ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങളും സ്ഥാനാര്‍ഥികള്‍ ഒരുക്കുന്നുണ്ട്.

അതേസമയം, മൂന്നാഴ്ച നീണ്ട പരസ്യ പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ ഇന്നലെ കേരളമാകെ ആവേശപ്പൂരമായി. നഗരങ്ങളേയും ഗ്രാമങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികള്‍ കൈയടക്കി. നാടെങ്ങും ആവേശം അലയടിച്ചപ്പോള്‍ കൊട്ടിക്കലാശവും ഗംഭീരമായി. ചിലയിടത്ത് സംഘര്‍ഷവും ഉടലെടുത്തു. ദിവസങ്ങള്‍ നീണ്ട പോര്‍വിളിക്കൊടുവില്‍ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാന്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും  ഒഴുകിയെത്തിയത്. വ്യത്യസ്ത കാഴ്ചകള്‍ കൊണ്ടും കൊട്ടിക്കലാശം ആവേശമായി.

പ്രചാരണ വേദികളിലെ ഭരണവിരുദ്ധ വികാരം വിധിയെഴുത്ത് തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നും അധികാരത്തില്‍ തിരിച്ചെത്തുമെന്നുമുള്ള ആത്മവിശ്വാസം യു.ഡി.എഫ് ക്യാംപിലുണ്ട്. ചരിത്രം തിരുത്തി മൂന്നാമതും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ഒന്നിലധികം സീറ്റുകളില്‍ അട്ടിമറി വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ് എന്‍.ഡി.എ.  

നാളെ രാവിലെ ഏഴ് മണിമുതല്‍ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് നടക്കുമെന്ന്  മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 

തെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. വിവിധ മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടവകാശം വിനിയോഗിക്കുന്നതിനായി നാളെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളി വോട്ടര്‍മാര്‍ക്കും ശമ്പളത്തോട് കൂടിയ അവധിക്കായി വിവിധ സംസ്ഥാനങ്ങള്‍ക്കായി കത്തയച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 

വേനല്‍ ചൂട് കണക്കിലെടുത്ത് ബൂത്തുകളില്‍ ഫാന്‍, കുടിവെള്ളം ഉള്‍പ്പടെയുള്ള സൗകര്യം ഒരുക്കും. കൂടുതല്‍ ഇരിപ്പിടങ്ങളും സജ്ജമാക്കും.

 

With silent campaigning in effect, candidates are making their final efforts to secure votes through direct voter outreach. As public campaigning comes to a halt, political leaders are focusing on last-minute strategies and personal connections to influence voters ahead of polling day. The atmosphere reflects a crucial phase in the election process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ പെട്ടന്ന് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  4 days ago
No Image

അർജന്റീനയുടെ പേടിസ്വപ്നം, ജർമ്മനിയുടെ കാവൽമാലാഖ; ലോകകപ്പ് ലക്ഷ്യമിട്ട് 2014 ലോകകപ്പ് ഹീറോയെ തിരിച്ചു വിളിച്ച് ജർമ്മനി

Football
  •  4 days ago
No Image

തിരുവല്ലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; 21 പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

'ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി?';ചെന്നിത്തലയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സതീശന്‍

Kerala
  •  4 days ago
No Image

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

Kerala
  •  4 days ago
No Image

നീറ്റ് പരീക്ഷ ഇനി ഓണ്‍ലൈനായി; 2027 മുതല്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  4 days ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച: 600 മാര്‍ക്ക് ഉറപ്പ് വാഗ്ദാനം ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

National
  •  4 days ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; ഊർജ്ജ-സാങ്കേതിക മേഖലകളിൽ നിർണ്ണായക ചർച്ചകൾക്ക് തുടക്കം

uae
  •  4 days ago
No Image

നരിക്കുനിയിൽ യുവാവ് തീകൊളുത്തി മരിച്ചു; ഒപ്പമുണ്ടായിരുന്ന മകൾക്ക് ഗുരുതര പരുക്ക്

Kerala
  •  4 days ago