HOME
DETAILS

വെടിനിര്‍ത്തലില്‍ ലെബനാന്‍ ഉള്‍പെടുന്നില്ലെന്ന് നെതന്യാഹു; പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല, ആക്രമണം തുടരും 

  
Web Desk
April 08, 2026 | 6:32 AM

israel backs trump on iran ceasefire but says lebanon not included

ഇറാനെതിരായ ആക്രമണം നിര്‍ത്തിവെക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ 'ലെബനാന്‍ ഉള്‍പ്പെടുന്നില്ല' നെതന്യാഹു  പറഞ്ഞു. 

'ഇറാന്‍ ഇനി അമേരിക്ക്ക്കും ഇസ്‌റാഈലിനും ഇറാന്റെ അറബ് അയല്‍ക്കാര്‍ക്കും ലോകത്തിനും ആണവ, മിസൈല്‍, ഭീകര ഭീഷണി ഉയര്‍ത്തുന്നില്ലെന്ന്' ഉറപ്പാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെ ഇസ്‌റാഈല്‍ പിന്തുണക്കുന്നു- ബുധനാഴ്ച എക്സില്‍ നടത്തിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. 
രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ലെബനാന്‍ ഉള്‍പെടുന്നില്ലെന്നും ലെബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന സൈനിക നടപടികളെ ഈ വെടിനിര്‍ത്തല്‍ ബാധിക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ലെബനാന്‍ ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ മേഖലയില്‍ എല്ലായിടത്തും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായാണ് ഇറാനും യു.എസിനുമിടയില്‍ മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്. ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ നെതന്യാഹുവിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. മേഖലയിലെ എല്ലാ സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യം തങ്ങളുടെ 10 ഇന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളില്‍ ഇറാന്‍ മുന്നോട്ട് വെച്ചിട്ടുമുണ്ട്.

ഇറാന് നേരെ തീര്‍ത്തും ഏകപക്ഷീയമായി അമേരിക്കയും ഇസ്‌റാഈലും തുടങ്ങിവെച്ച് ആക്രമണമാണ് സംഘര്‍ഷത്തിലേക്ക് ലബനാനെ വലിച്ചിഴക്കുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തിനും  2024 നവംബറില്‍ ലെബനനില്‍ ഇസ്‌റാഈല്‍ സമ്മതിച്ച വെടിനിര്‍ത്തല്‍ കരാര്‍ ദിവസേന ലംഘിച്ചതിനുമുള്ള പ്രതികാരമായാണ് ആക്രമണങ്ങളെന്നാണ് ഹിസ്ബുല്ല അന്ന് പ്രതികരിച്ചത്. 

ലെബനാനില്‍ ഇസ്‌റാഈല്‍ നിലവില്‍ വ്യാപക ആക്രമണമാണ് നടത്തുന്നത്. 1500ലേറെ പേരെയാണ് ലെബനാനില്‍ കൊലപ്പെടുത്തിയത്. 4430 പേര്‍ക്കാണ് പരുക്കേറ്റത്. 1.2 ദശലക്ഷം ജനങ്ങള്‍ തെരുവിലിറങ്ങേണ്ടി വന്നു. ലെബനാന്റെ 14 ശതമാനം ഭൂപ്രദേശവും ഇസ്‌റാഈല്‍ കയ്യേറിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

 

israeli prime minister benjamin netanyahu supports us president donald trump decision to halt attacks on iran but clarifies lebanon is not part of the two week ceasefire



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദുമയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ചെറുവള്ളം തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി കടലില്‍ വീണു

Kerala
  •  7 days ago
No Image

കെ റെയില്‍ ഉപേക്ഷിച്ചത് ജനസമരത്തിന്റെ വിജയം; വി ഡി സതീശന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Kerala
  •  7 days ago
No Image

ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക: ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി അമേരിക്ക

International
  •  7 days ago
No Image

ഇത്തവണയും ബംഗളൂരു കിരീടം തൂക്കും! ഐപിഎല്ലിലെ 'അപൂർവ ട്രെൻഡ്' തുണച്ചാൽ ആർസിബിക്ക് ചരിത്രനേട്ടം

Cricket
  •  7 days ago
No Image

'ക്രൂരതകള്‍ വെച്ചുപൊറുപ്പിക്കില്ല'; കോയമ്പത്തൂരില്‍ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി  വിജയ്

National
  •  7 days ago
No Image

അനധികൃത മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലിസിനെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  7 days ago
No Image

മന്ത്രി കെ.എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം: പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Kerala
  •  7 days ago
No Image

പി.എം ശ്രീയില്‍ മുന്നോട്ട് പോകണോ എന്ന് യു.ഡി.എഫ് രാഷ്ട്രീയ തീരുമാനം എടുക്കും; പ്ലസ് വണ്‍ സീറ്റ് വര്‍ധനയും പരിഗണനയില്‍: മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  7 days ago
No Image

നിക്ഷിപ്ത താല്‍പര്യക്കാര്‍ വിദേശത്ത് നിന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന; 'കോക്രോച്ച് പാര്‍ട്ടി' ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  7 days ago