HOME
DETAILS

കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി! 

  
Web Desk
April 08, 2026 | 7:16 AM

man rescued after three days in well

ഉഡുപ്പി: ജീവിതത്തില്‍ ചില സംഭവങ്ങളുണ്ടാവാറുണ്ട്. ഒരുഞൊടി അത് സത്യമോ മിഥ്യയോ എന്ന് നാം അതിശയിച്ച് പോയ സംഭവങ്ങള്‍.  മരണമുഖത്ത് രക്ഷപ്പെട്ടതുമുണ്ടാവും അതില്‍. അത്തരത്തില്‍ ഒരു സംഭവമാണിത്. 20 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് മൂന്ന് ദിവസത്തിന് ശേഷം അതില്‍ നിന്ന് തികച്ചും അതിശയകരമായി രക്ഷപ്പെട്ട 62കാരനെ കുറിച്ചാണ് പറയാനുള്ളത്. 
ഗ്യാസ് സിലിണ്ടറിനായുള്ള ഒടിപിയാണ് ഈ വയോധികനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുള്ളതാണ് സംഭവം.ഉഡുപ്പിയിലെ ആദി ഉഡുപ്പി കംബ്ലക്കട്ടു സ്വദേശിയായ ശ്രീനിവാസ ആചാര്യ ആണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന 62 കാരന്‍.

സംഭവം ഇങ്ങനെ
ഒറ്റക്കാണ് ശ്രീനിവാസ് താമസിച്ചിരുന്നത്. തന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, വീടിനടുത്തുള്ള കിണറില്‍ മാലിന്യം നിറയുകയും വെള്ളം പൈപ്പിലൂടെ കയറുന്നത് തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് കിണര്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചത് കിണറ്റിലിറങ്ങാന്‍ ഉപയോഗിച്ച കയറും പൈപ്പും പെട്ടെന്ന് പൊട്ടിപ്പോയി. ഇതോടെ അദ്ദേഹം താഴേക്ക് പതിക്കുകയായിരുന്നു. വീടിന് ചുറ്റും മറ്റ് വീടുകള്‍ ഇല്ലാത്തതിനാലും ഒറ്റപ്പെട്ട സ്ഥലമായതിനാലും അദ്ദേഹത്തിന്റെ നിലവിളി ആരും കേട്ടില്ല.

20അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കിണറ്റിലേക്കായിരുന്നു വീഴ്ച. എന്നാല്‍ ഭാഗ്യത്തിന് കിണറ്റിലെ പൈപ്പില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്ന് രാത്രിയും മൂന്ന് പകലുമാണ് അദ്ദേഹം ആ പൈപ്പില്‍ തൂങ്ങിക്കിടന്നത്.  ഭക്ഷണവും ക്ഷീണവും കാരണം തളര്‍ന്നുപോയെങ്കിലും ആരെങ്കിലും തന്നെ രക്ഷിക്കാന്‍ വരുമെന്ന പ്രതീക്ഷയില്‍ ശ്രീനിവാസ ആചാര്യ പൈപ്പില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.

അതിനിടെ അപ്രതീക്ഷിതമായി അത് സംഭവിച്ചു. ഗ്യാസ് സിലിണ്ടര്‍ 'ഒടിപി' രക്ഷകനായെത്തി. ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ഏജന്റായ ഗണേഷ് ശ്രീനിവാസിന്റെ വീട്ടിലെത്തിയതാണ് വഴിത്തിരിവായത്. സിലിണ്ടര്‍ ഡെലിവറി പൂര്‍ത്തിയാക്കാന്‍  ആചാര്യയുടെ ഫോണിലേക്ക് വന്ന 'ഒടിപി' ആവശ്യമുണ്ടായിരുന്നു. ഇതിനായി  ആചാര്യയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. വീട് പൂട്ടിയ നിലയിലായിരുന്നു.

സാധാരണ ഗതിയില്‍ സിലിണ്ടര്‍ തിരികെ കൊണ്ടുപോകാറുള്ള ഏജന്റ് ഇത്തവണ എന്തോ പന്തികേട് തോന്നി അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ അവശനായി കിടക്കുന്ന ആചാര്യയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായിരുന്ന ആചാര്യയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ലഭിച്ച ചികിത്സ നല്‍കാന്‍ കഴിഞ്ഞതിനാല്‍ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

a 62 year old man trapped in a well for three days was rescued after a gas cylinder otp alert helped authorities track his situation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കച്ച് തീരത്ത് വന്‍ ലഹരിവേട്ട; 1,000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

National
  •  4 days ago
No Image

പരിശോധനാഫലം നെഗറ്റീവ്; ഉഗാണ്ടയില്‍ നിന്ന് ബംഗളുരുവിലെത്തിയ യുവതിക്ക് എബോളയില്ല

National
  •  4 days ago
No Image

'തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട, ഇതൊരു തുടക്കം മാത്രം, ഇ.ഡി റെയ്ഡ് ചിലര്‍ക്ക് മനസംതൃപ്തി നല്‍കി': പിണറായി

Kerala
  •  4 days ago
No Image

ജംറയ്ക്ക് നേരെ കല്ലേറ്; ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ ഒത്തുകൂടി | Hajj 2026

Saudi-arabia
  •  4 days ago
No Image

തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സി.പി.എം പ്രവര്‍ത്തകര്‍, കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

Kerala
  •  4 days ago
No Image

കണ്ണൂരിലും കോഴിക്കോടും റെയ്ഡ് പൂര്‍ത്തിയായി; ഇ.ഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ച് സി.പി.എം പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നു; പിണറായി വിജയന് പിന്തുണയുമായി എം.കെ സ്റ്റാലിന്‍

National
  •  4 days ago
No Image

പിണറായിക്കെതിരായ ഇഡി റെയ്ഡ്; കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ ആവശ്യം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എം.വി ഗോവിന്ദന്‍ 

Kerala
  •  4 days ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; അടുത്ത ആഴ്ച്ച സത്യപ്രതിജ്ഞ

National
  •  4 days ago
No Image

എസ്.ഐ.ആര്‍ ശരിവെച്ച് സുപ്രീം കോടതി; വോട്ടര്‍ പട്ടിക പുതുക്കലിന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ അധികാരം

National
  •  4 days ago