ഒമാനില്‍ മുന്‍ മലയാളി അധ്യാപകന്‍ അന്തരിച്ചു
മസ്‌കത്ത്: തൃശൂര്‍ കൂളിമുട്ടം നെടുമ്പറമ്പില്‍ വത്യേടത്ത് മുഹമ്മദ് മാസ്റ്റര്‍ (90) മസ്‌കത്തിലെ അസൈബയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 25 വര്‍ഷമായി മകനോടൊപ്പം അസൈബയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
പെരിഞ്ഞനം ബോയ്‌സ് സ്‌കൂളിലെ മുന്‍ അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റര്‍, സാമൂഹിക രംഗത്തും സജീവമായിരുന്നു. ദീര്‍ഘകാലം കൂളിമുട്ടം നെടുമ്പറമ്പ് മഹല്ല് കമ്മിറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് രാത്രി 8 മണിക്ക് ആമിറാത്ത് ഖബറിസ്ഥാനില്‍ മറവ് ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
കുടുംബം: റഷീദ്, ജമീല, സഈദ, സല്‍മ, ഖമറുന്നീസ എന്നിവരാണ് മക്കള്‍.
മരുമക്കള്‍: ഷൈന, നൗഷാദ്, ഇബ്രാഹിം കുട്ടി, നൗഷാദ് (നഊ), അബ്ദുല്‍ നവാസ്.
English Summary: Muhammed Master (90), a native of Kaulimuttam, Thrissur, passed away due to age-related ailments at his residence in Azaiba, Muscat. He had been living with his son in Azaiba for the past 25 years.
A former teacher at Perinjanam Boys School, he also served as the long-time secretary of the Kaulimuttam Nedumparambu Mahallu Committee. The funeral (burial) is scheduled to take place at the Amirat Cemetery on Sunday at 8:00 PM.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."