HOME
DETAILS

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

  
Web Desk
April 08, 2026 | 5:15 PM

west asian conflict luggage blow to air passengers airlines hike rates

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ വിമാനയാത്രക്കാർക്ക് ഇരുട്ടടിയായി ലഗേജ് നിരക്കുകളിൽ വൻ വർധന. ഇറാൻ-യു.എസ് സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയർന്ന സാഹചര്യം കണക്കിലെടുത്താണ് അമേരിക്കൻ വിമാനക്കമ്പനികൾ ബാഗേജ് ഫീസിൽ വർധനവ് വരുത്തിയത്. ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ്, ജെറ്റ് ബ്ലൂ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഭീമമായ നിരക്ക് വർധന നടപ്പിലാക്കി കഴിഞ്ഞു.

ബാഗേജ് നിരക്കുകൾ ഇങ്ങനെ:

ഡെൽറ്റ എയർലൈൻസിന്റെ പുതുക്കിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ആദ്യ ബാഗ്: 45 ഡോളർ (ഏകദേശം 4,158 രൂപ) - (10 ഡോളറിന്റെ വർധന)

രണ്ടാം ബാഗ്: 55 ഡോളർ (ഏകദേശം 5,082 രൂപ)

മൂന്നാം ബാഗ്: 200 ഡോളർ (ഏകദേശം 18,482 രൂപ)

കഴിഞ്ഞ ആഴ്ച യുനൈറ്റഡ് എയർലൈൻസും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിച്ചിരുന്നു. ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാരെയാണ് ഈ തീരുമാനം വല്ലാതെ ബാധിക്കുക. ഫെബ്രുവരിയിൽ ഇറാനിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് എണ്ണ വിപണിയെ ഉലച്ചത്. യുദ്ധത്തിന് മുമ്പ് ഗാലന് 2.50 ഡോളർ ആയിരുന്ന ഇന്ധനവില ഇപ്പോൾ 4.81 ഡോളറിൽ എത്തിനിൽക്കുകയാണ്. ഇന്ധനവില വർധനയ്ക്ക് പുറമെ, യുദ്ധമേഖല ഒഴിവാക്കാനായി വിമാനങ്ങൾ ദീർഘദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നതും കമ്പനികളുടെ പ്രവർത്തന ചിലവ് വർധിപ്പിച്ചു.

ലാഭക്കൊയ്ത്തിനിടയിലെ പിടിച്ചുപറി?

ഇന്ധനവില വർധനവ് ചൂണ്ടിക്കാട്ടി നിരക്ക് കൂട്ടുമ്പോഴും വിമാനക്കമ്പനികൾ വൻ ലാഭത്തിലാണ് മുന്നേറുന്നത്. ജൂണിൽ അവസാനിക്കുന്ന പാദത്തിൽ ഡെൽറ്റ എയർലൈൻസ് മാത്രം 100 കോടി ഡോളറിന്റെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. വൻ ലാഭമുണ്ടാക്കുമ്പോഴും സാധാരണ യാത്രക്കാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.

അമേരിക്കൻ കമ്പനികൾക്ക് പുറമെ രാജ്യാന്തര വിമാനക്കമ്പനികളായ ക്വാണ്ടാസ്, കാഥേ പസഫിക്, തായ് എയർവേയ്‌സ് തുടങ്ങിയവരും ഇന്ധന സർചാർജ് എന്ന പേരിൽ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കിത്തുടങ്ങി. യുദ്ധം അവസാനിച്ചാൽ ഈ നിരക്കുകൾ കുറയ്ക്കുമോ എന്ന കാര്യത്തിൽ വിമാനക്കമ്പനികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

As the conflict in West Asia causes jet fuel prices to nearly double, major American airlines including Delta, United, and JetBlue have significantly increased their baggage fees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ സ്‌കൂള്‍ക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  4 days ago
No Image

യാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്; സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡിന്റെ പുതിയ ഭാഗം തുറന്ന് ഒമാന്‍

oman
  •  4 days ago
No Image

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റിപ്പോര്‍ട്ട് തേടി

Kerala
  •  4 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

bahrain
  •  4 days ago
No Image

ഫോളോവേഴ്‌സ് എണ്ണം ബി.ജെ.പിയെ മറികടന്നതിനു പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്

National
  •  4 days ago
No Image

എബോള വൈറസ് വ്യാപനം: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം; അറിഞ്ഞിരിക്കാം എബോള പ്രതിരോധം

International
  •  4 days ago
No Image

നിയമനിര്‍മാണത്തില്‍ സജീവ ഇടപെടല്‍; 123 വിഷയങ്ങള്‍ പരിഗണിച്ച് ശൂറ കൗണ്‍സില്‍

bahrain
  •  4 days ago
No Image

അന്താരാഷ്ട്ര സ്ഥിരതയുടെ നെടുംതൂണായി ഗള്‍ഫ് രാജ്യങ്ങള്‍;  ഗള്‍ഫിന്റെ പങ്ക് ചൂണ്ടിക്കാട്ടി ബഹ്‌റൈന്‍

bahrain
  •  4 days ago
No Image

ചിരിച്ചുകൊണ്ടു കൈകൊടുത്തു, തോളില്‍ തട്ടി; സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോ ടേം സ്പീക്കര്‍ ജി സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

Kerala
  •  4 days ago
No Image

'വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍...' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  4 days ago


No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  4 days ago
No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  4 days ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  4 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  4 days ago