HOME
DETAILS
MAL
പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി
April 08, 2026 | 5:23 PM
തിരുവനന്തപുരം: അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. 34,140 പേരിൽ 32,113 ആളുകളുടെ വോട്ടാണ് രേഖപ്പെടുത്തിയത്. പൊലിസ് ഉദ്യോഗസ്ഥരിൽ 98.28 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. 1,10,994 പോളിംഗ് ഉദ്യോഗസ്ഥരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചു മാണി വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
പോസ്റ്റൽ വോട്ട് സമയം നീട്ടി നൽകുന്നതിൽ ഇതുവരെ അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല. എത്ര ഉദ്യോഗസ്ഥരാണ് വോട്ട് രേഖപ്പെടുത്തിയതെന്നും വ്യക്തമായിട്ടില്ല. 76 ശതമാനം പേർ മാത്രമാണ് അഞ്ചു മണി വരെ വോട്ട് ചെയ്തത്. ഹോം വോട്ടിങ്ങിൽ 96.25 ശതമാനം മുതിർന്ന പൗരന്മാർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തിലുള്ള 97.66 ശതമാനം പേരും വീട്ടിൽ വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."