HOME
DETAILS
MAL
ഓണച്ചന്ത പ്രഹസനമേളയാകുന്നു: മുസ്‌ലിംലീഗ്
backup
September 11 2016 | 22:09 PM
എടപ്പാള്‍: വട്ടംകുളം പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീയുടെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള ഓണച്ചന്തകള്‍ പ്രഹസനമേളയാകുന്നുവെന്ന് വട്ടംകുളം പഞ്ചായത്ത് മുസ്‌ലിംലീഗ് യോഗം കുറ്റപെടുത്തി.
ഇരുഓണച്ചന്തകളുടെയും ഉദ്ഘാടനത്തിനു ഒരേസമയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ നിശ്ചയിച്ചത് പഞ്ചായത്ത് ഭരണസമിതിയുടെ ഏകോപനമില്ലായ്മയുടെയും സംഘാടനപിഴവിന്റെയും തെളിവാണ്. മികച്ച കൃഷിഭവനുകളില്‍ ഒന്നായ വട്ടംകുളത്തിന്റെ ഓണച്ചന്ത ജില്ലയിലെ മികച്ച ഒന്നാക്കാന്‍ ഭരണസമിതിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരം ലഭിക്കേണ്ടണ്ട ഓണച്ചന്ത നിരുത്തരവാദപരമായി കൈകാര്യം ചെയ്ത പഞ്ചായത്ത് നടപടി ചന്തയെ പ്രഹസന മേളയാക്കി, യോഗം കുറ്റപ്പെടുത്തി. ടി.പി ഹൈദരലി അധ്യക്ഷനായി. അഷറഫ് മാണൂര്‍, എം.കെ.എം അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."