HOME
DETAILS

കുവൈത്തില്‍ 18 വയസ്സായാല്‍ സൈന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം; ഇനി സൈനിക സേവനം നിര്‍ബന്ധം; പരിഷ്‌കരിച്ച ദേശീയ സൈനിക സേവന നിയമം പ്രാബല്യത്തില്‍

  
Web Desk
February 23, 2026 | 3:43 AM

Kuwait Amends National Military Service Law as New Decree Issued

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ സൈനിക സേവന നിയമത്തില്‍ (നിര്‍ബന്ധിത സൈനിക സേവനം) വരുത്തിയ സുപ്രധാന ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നു. പഴയ നിയമത്തിലെ പ്രായോഗിക തടസ്സങ്ങള്‍ പരിഹരിക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനൊപ്പം സാമൂഹിക നീതി ഉറപ്പാക്കുകയുമാണ് നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം.

രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

പുതിയ നിയമപ്രകാരം 18 വയസ്സ് തികയുന്ന ഓരോ കുവൈത്ത് പൗരനും 180 ദിവസത്തിനുള്ളില്‍ നാഷണല്‍ മിലിട്ടറി സര്‍വീസ് അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഹാജരാകാത്തവര്‍ നിയമപരമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

തൊഴില്‍ നിയമനത്തിന് ക്ലിയറന്‍സ് വേണം

സ്വദേശി പൗരന്മാര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ലഭിക്കുന്നതിനും പ്രൊഫഷണല്‍ ലൈസന്‍സുകള്‍ നേടുന്നതിനും സൈനിക സേവനവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൈനിക സേവനം പൂര്‍ത്തിയാക്കിയവര്‍ക്കോ അല്ലെങ്കില്‍ നിയമപരമായ കാരണങ്ങളാല്‍ സേവനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കോ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

ആര്‍ക്കൊക്കെ ഇളവ് ലഭിക്കും?

* നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11 പ്രകാരം അഞ്ച് പ്രധാന വിഭാഗങ്ങളെ സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്:
* സൈനിക പഠന വിഭാഗം: സൈനിക കോളേജുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മിലിട്ടറി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍.
* യൂണിഫോംഡ് സേനകള്‍: കരസേന, പോലീസ്, നാഷണല്‍ ഗാര്‍ഡ്, ഫയര്‍ ഫോഴ്‌സ് എന്നിവിടങ്ങളില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍.
* പെട്രോളിയം മേഖല: കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനിലും അനുബന്ധ സ്ഥാപനങ്ങളിലും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത സേവനമുള്ള അഗ്‌നിശമന സേനാംഗങ്ങള്‍.
* പ്രായപരിധി: 2012 ജനുവരി 1ന് മുമ്പ് ജനിച്ചവര്‍.
* പൊതുതാല്‍പ്പര്യം: പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് മന്ത്രിസഭ പ്രത്യേകമായി നിശ്ചയിക്കുന്ന മറ്റ് വിഭാഗങ്ങള്‍.

മറ്റ് പ്രധാന ഭേദഗതികള്‍

* ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തുന്നവര്‍ക്ക് ചികിത്സ പൂര്‍ത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
* അച്ചടക്ക നടപടികളോ ശിക്ഷയോ ലഭിക്കുന്നവരുടെ സേവന കാലാവധി 35 വയസ്സ് കഴിഞ്ഞാലും നീട്ടാവുന്നതാണ്.
* റിസര്‍വ് ഡ്യൂട്ടിക്ക് ഹാജരാകാത്തവര്‍ക്ക് അധിക സേവന കാലയളവ് ശിക്ഷയായി നല്‍കും.
മാറുന്ന സുരക്ഷാ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് മാനവ വിഭവശേഷി കൃത്യമായി വിനിയോഗിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ നീക്കം.

Decree-Law No. 9/2026, which introduces significant amendments to the National Military Service Law (No. 20/2015), was officially published on Sunday in the government gazette, Kuwait Al-Youm. The amendments aim to address practical gaps discovered during the implementation of the previous legal framework.
Mandatory Registration: Every Kuwaiti citizen must report to the National Military Service Authority within 180 days of reaching the age of 18. Conscripts will be assigned to army units or governmental entities based on the requirements of the Ministry of Defense.
A No Objection Certificate (NOC) from the Military Service Authority is now mandatory for appointment to any government or private sector position, as well as for obtaining professional licenses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ ജിദ്ദയില്‍ മുസ്ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം 

Saudi-arabia
  •  3 hours ago
No Image

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; എറണാകുളത്ത് ഹോട്ടല്‍ ഉടമക്കും ജീവനക്കാരനും ക്രൂരമര്‍ദ്ദനം 

Kerala
  •  4 hours ago
No Image

ദുബൈ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി വിദ്യാര്‍ഥി അന്തരിച്ചു

obituary
  •  4 hours ago
No Image

ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രവേശന പാസ്; കേരളത്തിന്റെ എതിർപ്പ് മറികടന്നു; ബോട്ടുകൾക്ക് ഇരട്ട നിയന്ത്രണം, മത്സ്യമേഖലയിൽ ആശങ്ക 

Kerala
  •  4 hours ago
No Image

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  4 hours ago
No Image

ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനത്തിന് ഒരുങ്ങി സർക്കാർ

Kerala
  •  4 hours ago
No Image

കാടിനടുത്ത് 'കശാപ്പ്' വേണ്ട; വനത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തടിമില്ലുകൾക്ക് നിരോധനം; പുതിയ നിയമം പ്രാബല്യത്തിൽ

Kerala
  •  5 hours ago
No Image

ഓൺലൈനി'ലുണ്ട് യുവർ ഓണർ...തടവുകാരെ 'ഹാജരാക്കാൻ' ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് കൂടുതൽ വിഡിയോ കോൺഫറൻസിങ് യൂനിറ്റുകൾ വരുന്നു

Kerala
  •  5 hours ago
No Image

ബീമാപള്ളി; ഒരു മാതാവിന്റെയും മകന്റെയും സമർപ്പണ സന്ദേശം, പൈതൃക പാതകൾ

organization
  •  5 hours ago
No Image

ബം​ഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം; മഴ കനക്കും; ജാ​ഗ്രത നിർദേശം 

Kerala
  •  5 hours ago