HOME
DETAILS

വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍; ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ല; കൊലപാതകമെന്ന് സംശയിച്ച് പൊലിസ്

  
April 13, 2026 | 11:31 AM

elderly-found-dead-missing-jewellery-suspected-murder-police-probe

തൃശൂര്‍: ആറങ്ങോട്ടുകര കടുകശേരിയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കടുകശ്ശേരി തച്ചുകുന്ന് പ്രദേശത്ത് തച്ചോത്ത് വീട്ടില്‍ സഫിയ ( 70 ) യെയാണ് വീടിനുള്ളില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. 

തനിച്ചു താമസിക്കുന്ന സഫിയ സാധാരണയായി തൊട്ടടുത്തുള്ള വീടുകളിലാണ് അന്തിയുറങ്ങാന്‍ പോകുന്നത്. എന്നാല്‍ കഴിഞ്ഞദിവസം അവരെ ഒരു വീടുകളിലും ചെന്നതായി അറിവില്ലാത്തതു കൊണ്ട്  നാട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ചു കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. 

സഫിയയുടെ വീടിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ മറ്റു വീടുകള്‍ ഒന്നുമില്ലാത്തതു കൊണ്ട് ഒറ്റപ്പെട്ട നിലയിലാണ് വീട് ഉള്ളത്.  സഫിയ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.  കൈകളില്‍ ഉള്‍പ്പെടെ മുറിവ് പറ്റിയതായും കാണുന്നു. 

ചെറുതുരുത്തി പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് രാവിലെ കുന്നംകുളം ഡി.വൈ.എസ്.പി മുരളിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും, ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. 

സഫിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്നാണ് പൊലിസ് പറയുന്നത്. 

 

An elderly person was found dead inside a house under suspicious circumstances, with the jewellery worn by the victim reported missing. Police suspect it could be a case of murder and have launched a detailed investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സജീവമാകാന്‍ കോക്രോച്ച് ജനതാപാര്‍ട്ടി; ഔദ്യോഗിക വക്താക്കളെ നിയമിച്ചു

National
  •  7 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

International
  •  7 days ago
No Image

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിട്ടു

National
  •  7 days ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ജി പരമേശ്വര ഉപമുഖ്യമന്ത്രി

National
  •  7 days ago
No Image

ഇ.ഡി റെയ്ഡിനിടെ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യമില്ല

Kerala
  •  7 days ago
No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  7 days ago
No Image

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം

Kerala
  •  7 days ago
No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  7 days ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  8 days ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  8 days ago