HOME
DETAILS

വല്ലാര്‍പ്പാടത്ത് അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച് മകന്‍; ദൃശ്യങ്ങള്‍ പുറത്ത്

  
April 13, 2026 | 6:59 AM

vallarpadam-son-brutally-assaults-father-incident-video-surfaces

കൊച്ചി: വല്ലാര്‍പാടം ജൂതനടപ്പില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തല്ലിച്ചതച്ചു. കന്‍ പ്രവീണ്‍(42) ആണ് അച്ഛന്‍ പുരുഷനെ(68) ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പുരുഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. പുരുഷനെ മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. വീഡിയോ പകര്‍ത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല.  

താഴെ വീണ പുരുഷനെ പ്രവീണ്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. നെഞ്ചിലും മുതുകിലും ആയിരുന്നു ആക്രമണം. കുടുംബത്തിനുള്ളില്‍ മുന്‍പും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. മകന്‍ പ്രവീണിനെതിരേ മുന്‍പും പൊലിസ് കേസെടുത്തിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. മുന്‍പ് പല തവണ തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും, രണ്ട് തവണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും പൊലിസ് പറയുന്നു. അന്നത്തെ സംഭവങ്ങളില്‍ പ്രതിയായ പ്രവീണിനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കാതെ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ക്രൂരമായ ആക്രമണം ഉണ്ടായത്. 

സംഭവത്തില്‍ പ്രവീണിനെതിരെ പൊലിസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി പൊലിസ് തെരച്ചില്‍ തുടങ്ങി.  ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തി വരികയാണ്. മകന്‍ മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണെന്നും ഇയാളെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റുമെന്നും പൊലിസ് പറഞ്ഞു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ചായിരിക്കും പ്രതിക്കെതിരേ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുക.

 

A shocking incident has emerged from Vallarpadam where a son allegedly assaulted his father in a brutal manner. Visuals of the incident have surfaced, drawing widespread concern and outrage. Authorities have taken note of the matter and are expected to initiate legal action. The incident highlights growing concerns over domestic violence and the need for timely intervention in such cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago