ലഹരിക്കെതിരെ പിഞ്ചു കലാകാരന്മാരുടെ തത്സമയ ചിത്രരചന
അമരമ്പലം: ലഹരി മദ്യമയക്ക് മരുന്ന് വ്യാപനത്തിനെതിരെ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും രചനാ വൈഭവമുള്ള കുട്ടിക്കലാകാരന്‍മാരെ കോര്‍ത്തിണക്കി പൂക്കോട്ടുംപാടം അങ്ങാടിയില്‍ ലഹരി വിപത്തിനെതിരെ ജനകീയ തത്സമയ ചിത്രരചന ക്യാംപ് 'നിറക്കൂട്ട് '16 സംഘടിപ്പിച്ചു. അമരമ്പലം പഞ്ചായത്ത് നടപ്പാക്കുന്ന സേവ് പീപ്പിള്‍ പദ്ധതിയുടെ ഭാഗമായാണ് പരിപാടി. എക്‌സൈസ് ഓഫീസര്‍ എം ജയപ്രകാശ് ചിത്രം വരച്ച് ക്യാംപ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ സെമിനാര്‍ അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് സി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷനായി. പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന്‍ ലഹരി വിരുദ്ധ മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ എം.അബ്ദുല്‍ നാസര്‍ പദ്ധതി വിശദീകരണം നടത്തി. മീഡിയാ കണ്‍വീനര്‍ കെ സതീശന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. അനിത, ഗംഗാദേവി ശ്രീരാഗം, കെ. അനീഷ്, സേവ് പീപ്പിള്‍ ഭാരവാഹികളായ ബിനു ബൈറ്റ്‌സ്, വി.സജ്‌ന, ഹമീദ് ബുഖാരി, പി. നിഷാന്ത്, കെ.എ ഭാഗ്യപ്രകാശ്, കുറ്റിയില്‍ മുത്തു സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഗായകന്‍ എ.നന്ദകിഷോര്‍ ഡിജെ മ്യൂസിക്ക് അവതരിപ്പിച്ചു. സ്‌നേഹ സില്‍ക്‌സ്, കൈരളി ബുക്ക് സ്റ്റാള്‍ റയ്റ്റ് മീഡിയ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."