HOME
DETAILS

ആദ്യ വേനല്‍മഴയില്‍ തന്നെ മുങ്ങി ദേശീയപാത; മേല്‍പ്പാലത്തിലെ വിള്ളല്‍ കരാര്‍ കമ്പനി രാത്രിയില്‍ തന്നെ ടാറിട്ട് മൂടി

  
Web Desk
February 24, 2026 | 3:35 AM

new national highway floods in first rain contractor accused of secretly patching flyover cracks at night

 

കൊല്ലം: മണിക്കൂറുകള്‍ മാത്രം നീണ്ടുനിന്ന ആദ്യ വേനല്‍മഴയില്‍ തന്നെ പുതുതായി നിര്‍മ്മിക്കുന്ന ദേശീയപാത വെള്ളക്കെട്ടില്‍ മുങ്ങി. കൊട്ടിയം, പാറക്കുളം ഭാഗങ്ങളില്‍ സര്‍വീസ് റോഡുകള്‍ തോടുകളായി മാറിയതോടെ വാഹനയാത്രക്കാര്‍ ദുരിതത്തിലായി. ഇതിനിടെ, മേല്‍പ്പാലങ്ങളില്‍ രൂപപ്പെട്ട വിള്ളലുകള്‍ കരാര്‍ കമ്പനി രാത്രിയോടുരാത്രി ടാറിട്ട് അടച്ചതായും ആക്ഷേപം ഉയര്‍ന്നു.

കൊട്ടിയം കിംസ് ആശുപത്രിക്ക് മുന്നിലും പാറക്കുളം ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്. മേല്‍പ്പാലത്തില്‍ നിന്നുള്ള വെള്ളം പൈപ്പുകള്‍ വഴി നേരിട്ട് സര്‍വീസ് റോഡിലേക്ക് ഒഴുക്കിവിടുന്നതാണ് പ്രതിസന്ധിക്ക് കാരണം. പാറക്കുളത്തും കൊട്ടിയത്തും ആര്‍.ഇ (RE) വാളിന്റെ വിടവുകളിലൂടെ വെള്ളം ചോരുകയും മേല്‍പ്പാലത്തില്‍ വലിയ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ ശാസ്ത്രീയ പഠനം നടത്തുന്നതിന് പകരം കരാര്‍ കമ്പനി രാത്രിയില്‍ ടാറിട്ട് വിള്ളലുകള്‍ മൂടുകയായിരുന്നു.

 

 ജില്ലാ കലക്ടറും ജനപ്രതിനിധികളും നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചാണ് കരാര്‍ കമ്പനിയുടെ ഈ രഹസ്യനീക്കം നടന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഓടകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവ ഫലപ്രദമല്ലാത്തതിനാല്‍ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുകയും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്യുന്നു. ദേശീയപാത പൂര്‍ത്തിയാകുന്നതോടെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുമെന്ന് കരുതിയവര്‍ക്ക് വലിയ നിരാശയാണുണ്ടായിരിക്കുന്നത്. മഴക്കാലം ശക്തമാകുന്നതിന് മുന്‍പ് ഓടകള്‍ പുനഃക്രമീകരിക്കുകയും പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും വേണമെന്നാണ് ഉയരുന്ന ആവശ്യം.

The newly constructed National Highway in Kollam faced severe waterlogging after the first summer rain, with service roads in Kottiyam and Parakkulam becoming impassable. Allegations have also surfaced against the contracting company for secretly filling cracks on the flyover with tar at night, ignoring calls for a scientific safety audit and public concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  5 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  5 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  5 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  5 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  5 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  5 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  5 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  5 days ago