HOME
DETAILS

സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ തുടങ്ങി നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത; ഇമെയില്‍ അയച്ച് അപേക്ഷിക്കാം 

  
February 24, 2026 | 12:22 PM

kerala rural employment and welfare society recruitment for clerk mechanic operator and other posts

കേരള റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് വെല്‍ഫയര്‍ സൊസൈറ്റിയുടെ യൂണിറ്റ് ഓഫീസിലേക്ക് വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഓപ്പറേറ്റര്‍, ക്ലര്‍ക്ക്, മെക്കാനിക് തുടങ്ങി നിരവധി ഒഴിവുകള്‍ വന്നിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഇമെയില്‍ മുഖേന അയക്കണം. അവസാന തീയതി ഫെബ്രുവരി 27.

തസ്തികയും ഒഴിവുകളും

കേരള റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ മെഷീന്‍ ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍മെക്കാനിക്, ബൈന്റര്‍, ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 11.

ഓഫ്‌സെറ്റ് മെഷീന്‍ ഓപ്പറേറ്റര്‍ - ഗ്രേഡ് II 5 ഒഴിവ് 
ഇലക്ട്രീഷ്യന്‍ ഗ്രേഡ്- I 1 ഒഴിവ് 
ഫിറ്റര്‍-മെക്കാനിക്  1ഒഴിവ് 
ബൈന്റര്‍ ഗ്രേഡ് -II 2 ഒഴിവ് 
എല്‍.ഡി ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ്- II (സെയില്‍സ്)  2 ഒഴിവ് 

സൊസൈറ്റിക്ക് കീഴിലുള്ള യൂണിറ്റ് ഓഫീസായ ഗ്രാമക്ഷ്മി മുദ്രാലയം കഞ്ചിക്കോട് പാലക്കാട് പ്രസിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കേരളത്തില്‍ എവിടെയും സേവനം അനുഷ്ഠിക്കാന്‍ ബാധ്യസ്ഥരായിരിക്കും. 

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

ഓഫ്‌സെറ്റ് മെഷീന്‍ ഓപ്പറേറ്റര്‍ 

പ്രിന്റിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ/ എന്‍.സി.വി.ടി പ്രിന്റിങ് (ഓഫ്‌സെറ്റ്-തത്തുല്യം). രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ഇലക്ട്രീഷ്യന്‍

ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ഡിപ്ലോമ/ ഐ.ടി.ഐ/ എന്‍.സി.വി.ടി യോഗ്യത വേണം. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ഫിറ്റര്‍മെക്കാനിക് 

ഐ.ടി.ഐ/ എന്‍.സി.വി.ടി (ഫിറ്റര്‍) സര്‍ട്ടിഫിക്കറ്റ്. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ബൈന്റര്‍ 

ഐ.ടി.ഐ/ എന്‍.സി.വി.ടി ബൈന്റിങ്/ കെജിടിഇ-ബൈന്റിങ് സര്‍ട്ടിഫിക്കറ്റ്. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

എല്‍.ഡി ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍

പത്താം ക്ലാസ് വിജയം. ഡാറ്റ എന്‍ട്രി എക്‌സ്പീരിയന്‍സ്. 

ശമ്പളം

ഓഫ്‌സെറ്റ് മെഷീന്‍ ഓപ്പറേറ്റര്‍ - ഗ്രേഡ് II തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7480-11910 രൂപവരെ ശമ്പളം ലഭിക്കും. 
ഇലക്ട്രീഷ്യന്‍ ഗ്രേഡ്- I തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7480-11910 രൂപവരെ ശമ്പളം ലഭിക്കും. 
ഫിറ്റര്‍-മെക്കാനിക്  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5930-9590 രൂപവരെ ശമ്പളം ലഭിക്കും. 
ബൈന്റര്‍ ഗ്രേഡ് -II തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5510-8590 രൂപവരെ ശമ്പളം ലഭിക്കും. 
എല്‍.ഡി ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ്- II (സെയില്‍സ്)  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 4990-7990 രൂപവരെ ശമ്പളം ലഭിക്കും. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 200 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവര്‍ 500 രൂപ ചുവടെ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് അടയ്ക്കണം. 

Managing Director, KREWS
SBI PB Branch
Nanthancode
A/c No. 67349233578
IFSC CODE: SBIN0070690SWIF 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ വിജ്ഞാപനത്തില്‍ ലഭ്യമായ അപേക്ഷ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം [email protected]  എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പിന്നീട് അറിയക്കും. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27.

സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

അപേക്ഷ: https://krews.lsgkerala.gov.in/system/files/2026-02/new1.pdf 

വിജ്ഞാപനം:  Click 

 

kerala rural employment and welfare society is recruiting employees for various vacancies at its unit office.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  4 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  4 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  4 days ago
No Image

മെയ് 20 വരെ ഞാൻ തന്നെയാണ് എംഎൽഎ, ഡിജിപിക്ക് മുകളിലാണ് എന്റെ റാങ്ക്; പൂഞ്ഞാറിൽ ബൂത്ത് ഓഫീസ് മാറ്റനെത്തിയ പൊലിസിന് നേരെ എംഎൽഎയുടെ ഭീഷണി

Kerala
  •  4 days ago
No Image

തടസ്സങ്ങള്‍ക്ക് വിരാമം; സ്വന്തം ആകാശത്ത് വീണ്ടും പറന്ന് ഗള്‍ഫ് എയര്‍

bahrain
  •  4 days ago
No Image

കേരളം വിധിയെഴുതി; വോട്ടിങ് സമയം അവസാനിച്ചു, 80% പിന്നിട്ട് നാല് മണ്ഡലങ്ങള്‍

Kerala
  •  4 days ago
No Image

മുറിവേറ്റ വിരലിൽ 15 സ്റ്റിച്ചുകൾ, മനക്കരുത്തോടെ വോട്ട് ചെയ്യാനെത്തി; ബാൻഡേജ് മാറ്റിയാലേ വോട്ട് ചെയ്യാനാവൂവെന്ന് പ്രിസൈഡിങ് ഓഫീസർ; കളക്ടർ പറഞ്ഞിട്ടും വഴങ്ങിയില്ല; പ്രതിഷേധിച്ച് യുവതി

Kerala
  •  4 days ago
No Image

അപകടകരമായ വസ്തുക്കളുടെ സംഭരണത്തിൽ മാറ്റങ്ങൾക്കൊരുങ്ങി അബുദബി; ആഗോള മാനദണ്ഡം നടപ്പിലാക്കുന്ന ആദ്യ നഗരം

uae
  •  4 days ago
No Image

ഗ്ലോബൽ വില്ലേജ് തുറക്കുന്നത് നീളുന്നു; സീസൺ 30 പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

uae
  •  4 days ago