കോഡൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം ആക്രമണ സ്വഭാവമുള്ള തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം
കോഡൂര്‍: പൊതുജനങ്ങളുടെ സൈ്വര്യജീവിതം തടസപ്പെടുത്തി ആക്രമണ സ്വഭാവം കാണിക്കുന്ന തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണമെന്ന് കോഡൂര്‍ പഞ്ചായത്ത് ഭരണസമിതി. ഒറ്റത്തറ പതിനാലാം വാര്‍ഡ് അംഗം മച്ചിങ്ങല്‍ മുഹമ്മദ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠ്യേന അംഗീകരിച്ച് കൊണ്ടാണ് ഈ ആവശ്യമുന്നയിച്ചത്.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം സുബൈര്‍ പ്രമേയത്തെ പിന്താങ്ങി.
പഞ്ചായത്തിലെ അതിരൂക്ഷമായ തെരുവ് നായ ശല്യം ചര്‍ച്ചചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗവും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഒരുമാസം മുന്‍പ് പഞ്ചായത്തിലെ പത്തോളം പേര്‍ക്ക് നായയുടെ കടിയേറ്റതിന് പുറമെ കഴിഞ്ഞായാഴ്ച വീടിനകത്ത് കിടക്കുകയായിരുന്ന ചെമ്മങ്കടവിലെ പട്ടര്‍കടവന്‍ റിയാദിന്റെ മകള്‍ ഒരുവയസായ ഇഷയെന്ന കുട്ടിയെ നായ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ തല്ലിക്കൊന്ന നായയെ തൃശൂരിലെ ലാബില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ പേവിഷബാധ കണ്ടെത്തിയിരുന്നു.
കൂടെയുള്ള മറ്റ് നായകള്‍ക്കും വിഷബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സംശയാസ്പദമായി കാണുന്ന നായകളെ കൊല്ലാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടിരുന്നു.
തെരുവ് നായകള്‍ ഇപ്പോഴും കൂട്ടമായി അലഞ്ഞ് നടക്കുന്ന സഹചര്യത്തില്‍ ചെമ്മങ്കടവ് പ്രദേശത്തെ വിദ്യാര്‍ഥികളും പൊതുജനങ്ങളും ധൈര്യമായി പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണുള്ളതെന്ന് പ്രമേയത്തില്‍ പറഞ്ഞു.
കുട്ടികളെയും പൊതുജനങ്ങളേയും ഒരു പരിധിക്കപ്പുറം വീട്ടിലിരുത്താനാകില്ലെന്നും കടിക്കാന്‍വരുന്ന നായയെ പേവിഷബാധ പരിശോധന നടത്തി ഉറപ്പ് വരുത്തിയശേഷമേ കൊല്ലാന്‍ പറ്റൂയെന്ന നിലവിലെ നിയമം അപ്രയോഗികമാണെന്നും ആക്രമണ സ്വഭാവമുള്ള തെരുവ് നായകളെ കൊല്ലന്‍ അനുവദിക്കുവിധം നിയമം നടപ്പാകാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്നും ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. രമാദേവി, സ്ഥിരംസമിതി അധ്യക്ഷരായ എം.ടി ബഷീര്‍, സജ്‌നമോള്‍ ആമിയന്‍, അംഗങ്ങളായ പരി ശിവശങ്കരന്‍, ആരിഫ റഹ്മന്‍, ഷീന കാട്ടുമുണ്ട, സെക്രട്ടറി കെ. പ്രേമാനന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."