HOME
DETAILS
MAL
അംഗീകാരവും ശമ്പളവും ലഭിക്കാത്തതില്‍ പ്രതിഷേധം
backup
September 11 2016 | 22:09 PM
മലപ്പുറം: 2014-15 വര്‍ഷത്തില്‍ അനുവദിച്ച എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഹൈക്കോടതി വിധി ഉണ്ടായിട്ടും അംഗീകാരവും ശമ്പളവും ഇതുവരെ ലഭിച്ചില്ല. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിദ്യാര്‍ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തില്‍ നിര്‍ണയിച്ച് തസ്തിക നിര്‍ണയം നടത്തി നല്‍കണമെന്ന് വിധിയുണ്ടായിട്ടും 2016-17 വര്‍ഷം ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് തസ്തിക നിര്‍ണയവും അംഗീകാരവും നല്‍കാതെ നീട്ടികൊണ്ടുപോവുന്ന സര്‍ക്കാര്‍ നടപടിയില്‍ കേരള പ്രൈവറ്റ്(എയ്ഡഡ്) സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട്, പി.നാരായണന് നമ്പൂതിരി, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, സത്യന് കോട്ടപ്പടി, ലുഖ്മാന് മങ്കട, റംല താളിപ്പാടം, ഷൈസണ്‍ എടപ്പാള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."