വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ ശ്രമം; ഒരു കുടുംബത്തിലെ ഏഴുപേർ കുവൈത്ത് അതിർത്തിയിൽ പിടിയിൽ
കുവൈത്ത് സിറ്റി: വ്യാജ ഗൾഫ് പാസ്‌പോർട്ടുകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച ഒരേ കുടുംബത്തിലെ ഏഴുപേർ കുവൈത്തിൽ പിടിയിൽ. നുവൈസീബ് അതിർത്തിയിൽ വച്ചാണ് ഇവർ പൊലിസിന്റെ പിടിയിലായത്. യാത്രക്കാരുടെ രേഖകൾ പരിശോധിക്കവെ ക്രമക്കേട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എക്സിറ്റ് നടപടികളുടെ ഭാഗമായി നൽകുന്ന പ്രത്യേക ഡിപ്പാർച്ചർ പെർമിറ്റ് പേപ്പർ ഇവരുടെ പാസ്‌പോർട്ടുകളിൽ ഉണ്ടായിരുന്നില്ല.
പാസ്‌പോർട്ട് ഓഫിസർ ഇത് നൽകിയില്ലെന്നായിരുന്നു മറുപടിയായി ഇവർ പറഞ്ഞത്. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരെ കൂടുതൽ പരിശോധനയ്ക്കായി തടഞ്ഞുവെക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ പാസ്‌പോർട്ടുകളിൽ ഔദ്യോഗിക സ്റ്റാമ്പുകൾ പതിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. വിരലടയാളം പരിശോധിച്ചപ്പോൾ പിടിയിലായവർ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരല്ലെന്ന് അധികൃതർക്ക് വ്യക്തമായി. ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ചതിനും നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തു.
Kuwaiti authorities at the Nuwaiseeb border crossing arrested seven family members attempting to flee the country using forged Gulf passports. The fraud was uncovered during routine inspections after officers noticed missing exit permits and official stamps on their documents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."